Categories
latest news

എആർ റഹ്‌മാന്റെ സംഗീത പരിപാടി മഹാരാഷ്ട്രയിൽ പോലീസ് നിർബന്ധിച്ച് അവസാനിപ്പിച്ചു

മഹാരാഷ്ട്രയിലെ പൂനെ നഗരത്തിൽ ഓസ്‌കാർ ജേതാവായ സംഗീതജ്ഞൻ എആർ റഹ്‌മാൻ നടത്തിയ സംഗീത പരിപാടി രാത്രി 10 മണി പിന്നിട്ടപ്പോൾ പോലീസ് നിർബന്ധിച്ച് അവസാനിപ്പിച്ചു. ഞായറാഴ്ചയാണ് സംഭവം. ഒരു പോലീസ് ഉദ്യോഗസ്ഥൻ വേദിയിലേക്ക് നടക്കുന്നതും റഹ്മാനോടും മറ്റ് കലാകാരന്മാരോടും സംഘാടകരോടും സംഗീത പരിപാടി നിർത്താൻ ആവശ്യപ്പെടുന്നതുമായ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായി.

റഹ്മാന്റെ ലൈവ് കൺസേർട്ടിൽ പങ്കെടുക്കാൻ വൻ ജനക്കൂട്ടമായിരുന്നു തടിച്ചുകൂടിയത്. “രാത്രി 10 മണി കഴിഞ്ഞതിനാൽ ഞങ്ങൾ അദ്ദേഹത്തോടും മറ്റ് കലാകാരന്മാരോടും ഷോ നിർത്താൻ ആവശ്യപ്പെട്ടു.അവർ നിർദ്ദേശങ്ങൾ പാലിച്ച് ഷോ നിർത്തി”- ബണ്ട്ഗാർഡൻ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ സന്തോഷ് പാട്ടീൽ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കേസ് ഒന്നും രജിസ്റ്റർ ചെയ്തിട്ടില്ല.

thepoliticaleditor
Spread the love
English Summary: Police stopped a concert of A R Rahman in Pune city

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick