Categories
latest news

കര്‍ണാടക: 24 പുതിയ മന്ത്രിമാര്‍ ഇന്ന്, അന്തിമമാക്കാൻ മാരത്തോൺ ചർച്ച

കര്‍ണാടക മന്ത്രിസഭയിലേക്ക് 24 പുതിയ മന്ത്രിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. കോണ്‍ഗ്രസ് നേതാക്കളും മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും തമ്മില്‍ ദിവസങ്ങളോളം നടന്ന നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് മന്ത്രിമാരുടെ പട്ടിക അന്തിമമാക്കിയത്. ഇതോടെ മുഖ്യമന്ത്രിയടക്കം 34 മന്ത്രിമാരാണ് കര്‍ണാടക മന്ത്രിസഭയില്‍ ഉണ്ടാവുക. ലിംഗായത്ത്, വൊക്കലിഗ, പട്ടികജാതി-പട്ടികവര്‍ഗ, മുസ്ലിം, ബ്രാഹ്‌മണര്‍ എന്നീ വിഭാഗങ്ങളില്‍പ്പെട്ട മന്ത്രിമാർക്ക് ക്യാബിനറ്റിൽ ഇടം ഉണ്ടാവും.

മെയ് 13ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി മികച്ച വിജയം നേടി ആഴ്ചകള്‍ക്ക് ശേഷമാണ് സമ്പൂര്‍ണ്ണ മന്ത്രിസഭ രൂപീകരിക്കാന്‍ പോകുന്നത്. മെയ് 20 ന് കര്‍ണാടകയില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും 8 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തിരുന്നു.

thepoliticaleditor
Spread the love
English Summary: cabinet widening in karnataka today

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick