Categories
kerala

ഉമ്മൻചാണ്ടിയെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ സി.ഒ.ടി നസീർ ഉൾപ്പെടെ മൂന്നു പേർക്ക് തടവും പിഴയും

മുഖ്യമന്ത്രി ആയിരിക്കെ കണ്ണൂരിൽ വെച്ച് ഉമ്മൻചാണ്ടിയെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ മൂന്ന് പ്രതികൾക്ക് തടവ്ശിക്ഷ. 88ാം പ്രതിയായ ദീപക്കിന് മൂന്ന് വർഷം തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ. 18ാം പ്രതി പിന്നീട് സി.ഒ.ടി നസീർ, 99ാം പ്രതി ബിജു പറമ്പത്ത് എന്നിവർക്ക് രണ്ട് വർഷം തടവും 10,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. സി.ഒ.ടി നസീർ പിന്നീട് സിപിഎമ്മുമായി അകലുകയും അദ്ദേഹത്തെ ചിലർ വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു.

അഞ്ച് വർഷം നീണ്ട വിചാരണ നടപടികൾക്ക് ശേഷം കണ്ണൂർ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2013 ഒക്‌ടോബർ 27ന് ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന സമയത്ത് അദ്ദേഹത്തെ വധിക്കാൻ ഗൂഢാലോചന നടത്തുകയും കണ്ണൂരിൽ കാൽടെക്‌സ് മുതൽ പൊലീസ് ക്ളബ് വരെ മാർഗതടസമുണ്ടാക്കി മാരകായുധങ്ങളുപയോഗിച്ച് വധിക്കാൻ ശ്രമിച്ചു എന്നുമാണ് കേസ്. മുഖ്യമന്ത്രിയുടെ വാഹനത്തെയും അകമ്പടി പൊലീസ് വാഹനങ്ങളെയും ആക്രമിച്ച സംഘം കല്ല്, മരവടി. ഇരുമ്പുവടി എന്നിവ വാഹനത്തിന് നേരെ എറിഞ്ഞു. മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ വലത്‌വശം വഴി മുദ്രാവാക്യം വിളിച്ചെത്തിയ സംഘത്തിന്റെ കല്ലേറിൽ വാഹനത്തിന്റെ ചില്ല് തകരുകയും ഉമ്മൻചാണ്ടി, ഒപ്പമുണ്ടായിരുന്ന കോൺഗ്രസ് നേതാക്കൾ കെ.സി ജോസഫ്, ടി.സിദ്ദിഖ് എന്നിവർ‌ക്കും പരിക്കേറ്റു.

thepoliticaleditor
Spread the love
English Summary: verdict in oommen chandy attacked case

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick