Categories
latest news

പ്രതിപക്ഷത്തിന്റെ ‘കറുത്ത’ പ്രതിഷേധം, സോണിയയും കറുത്ത വസ്ത്രം ധരിച്ചു, അമ്പരിപ്പിച്ച് തൃണമൂല്‍,ബി.ആര്‍.എസ്…

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ സംഭവത്തില്‍ പ്രതിഷേധം പ്രകടിപ്പിച്ച് ഇന്ന് പ്രതിപക്ഷം പാര്‍ലമെന്റില്‍ കറുത്ത വസ്ത്രം ധരിച്ചെത്തി വന്‍ രോഷമുയര്‍ത്തി. സോണിയാ ഗാന്ധി ഉള്‍പ്പെടെ കറുത്ത വസ്ത്രം ധരിച്ചാണ് എത്തിയത്. കോണ്‍ഗ്രസ് വിളിച്ചു ചേര്‍ത്ത പ്രതിപക്ഷ യോഗത്തില്‍ ആദ്യമായി തൃണമൂല്‍ കോണ്‍ഗ്രസ്, ഭാരത് രാഷ്ട്ര സമിതി എന്നിവ പങ്കെടുത്തു എന്നതും ശ്രദ്ധേയമായി. യോഗത്തിൽ തൃണമൂൽ കോൺഗ്രസിന്റെ സാന്നിധ്യം അമ്പരപ്പിക്കുന്നതായിരുന്നു. ഈ സമ്മേളനത്തിൽ ഇതുവരെ ഒരു പ്രതിഷേധത്തിലും തൃണമൂൽ കോൺഗ്രസ്, കോൺഗ്രസിനൊപ്പം ചേർന്നിട്ടില്ല. ജനാധിപത്യം സംരക്ഷിക്കാൻ ആരു മുന്നോട്ടു വന്നാലും സ്വാഗതം ചെയ്യുമെന്ന് തൃണമൂൽ കോൺഗ്രസ് നേതാക്കൾ എത്തിയപ്പോൾ ഖാർഗെ പ്രതികരിച്ചു .

പ്രതിപക്ഷ എം.പി.മാര്‍ ലോക്‌സഭയില്‍ വലിയ ബഹളം സൃഷ്ടിച്ചു. ഒരു എംപി ലോക്‌സഭാ സ്പീക്കർ ഓം ബിർളയുടെ ഇരിപ്പിടത്തിലെത്തി കറുത്ത തുണി വീശാൻ തുടങ്ങി. ടി.എന്‍.പ്രതാപന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ സ്പീക്കര്‍ക്കു നേരെ കടലാസ് കീറിയെറിഞ്ഞു പ്രതിഷേധിച്ചു. ഇതോടെ സ്പീക്കർ സഭ നിർത്തിവച്ചു. രാജ്യസഭാ നടപടികള് ഉച്ചയ്ക്ക് രണ്ടു വരെയും ലോക് സഭാ നടപടികള് നാലു വരെയും നിര് ത്തിവച്ചു.

thepoliticaleditor

ജനാധിപത്യത്തിന്റെ കറുത്ത അധ്യായമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ട്വീറ്റ് ചെയ്തു. “ചരിത്രത്തിൽ ഇതാദ്യമായാണ് ഭരണകക്ഷി തന്നെ പാർലമെന്റ് സ്തംഭിപ്പിക്കുന്നത്. എന്തുകൊണ്ട്? മോദിജിയുടെ ഉറ്റ ചങ്ങാതിയുടെ അഴിമതി അനാവരണം ചെയ്യപ്പെടുകയാണ് എന്നതാണ് കാരണം. ജെപിസി എന്ന ആവശ്യത്തിൽ സംയുക്ത പ്രതിപക്ഷം ഉറച്ചുനിൽക്കും.”–ഖർഗെ ട്വീറ്റിൽ പറഞ്ഞു.

കോണ്‍ഗ്രസ് വിളിച്ചു ചേര്‍ത്ത പ്രതിപക്ഷ യോഗത്തില്‍ ആദ്യമായി തൃണമൂല്‍ കോണ്‍ഗ്രസ് , ഭാരത് രാഷ്ട്ര സമിതി എന്നിവ പങ്കെടുത്തു എന്നതും ശ്രദ്ധേയമായി. ഇന്ന് പാര്‍ലമെന്റ് നടപടികള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുടെ ചേംബറില്‍ ചേര്‍ന്ന പ്രതിപക്ഷ യോഗത്തിലാണ് തൃണമൂല്‍ പങ്കെടുത്തത്. കോൺഗ്രസ്, ഡിഎംകെ, എസ്പി, ജെഡിയു, ബിആർഎസ്, സിപിഎം, ആർജെഡി, എൻസിപി, സിപിഐ, എഎപി, ടിഎംസി തുടങ്ങി 18 പാർട്ടികൾ പങ്കെടുത്തു.

Spread the love
English Summary: opposition protested in black

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick