Categories
latest news

കേന്ദ്ര ഏജന്‍സികളെ ദുരുപയോഗിക്കുന്നു…14 പ്രതിപക്ഷ പാര്‍ടികളുടെ ഹര്‍ജി സുപ്രീംകോടതി കേള്‍ക്കും

കേന്ദ്ര അന്വേഷണ ഏജൻസികളായ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ), എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) എന്നിവയെ തങ്ങളുടെ നേതാക്കളെ അപകീർത്തിപ്പെടുത്താനും ഇല്ലാതാക്കാനും ഉപയോഗിക്കുന്നു എന്ന് ആരോപിച്ച് രാജ്യത്തെ 14 പ്രതിപക്ഷ പാർട്ടികൾ സമർപ്പിച്ച ഹർജി സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കാൻ തീരുമാനിച്ചു. പ്രതിപക്ഷത്തിന്റെ ഒന്നിച്ചുള്ള ഈ നീക്കം വളരെ നിര്‍ണായകമായ ഒന്നായി വിലയിരുത്തപ്പെടുന്നു.

കോൺഗ്രസ്, ഡിഎംകെ, ആർജെഡി, ബിആർഎസ്, തൃണമൂൽ കോൺഗ്രസ്, എഎപി, എൻസിപി, ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം ), ജെഎംഎം, ജെഡി(യു), സിപിഐ(എം), സിപിഐ, സമാജ്‌വാദി പാർട്ടി, നാഷണൽ കോൺഫറൻസ് എന്നിർ രും ഹർജിക്കാരിൽ ഉൾപ്പെടുന്നുണ്ട്.

thepoliticaleditor
Spread the love
English Summary: Supreme Court to hear plea of 14 Opposition Parties on targeted use of agencies

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick