Categories
kerala

ഫാരിസ് അബൂബക്കറിന്റെ ബിനാമി കണ്ണൂര്‍ ജില്ലക്കാരന്റെ ഫ്‌ലാറ്റില്‍ പരിശോധന… ഫ്‌ലാറ്റ് പൂട്ടി മുദ്ര വെച്ചു

റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ ഫാരിസ് അബൂബക്കറുമായി ബിസിനസ് ബന്ധമുള്ള, വർഷങ്ങളായി ഫാരിസിന്റെ ഇടനിലക്കാരനായ കണ്ണൂർ പിലാക്കണ്ടി സ്വദേശിയുടെ ചിലവന്നൂരിലെ ഫ്ലാറ്റിൽ ഐടി ഉദ്യോഗസ്ഥർ പരിശോധന നടത്തി നിർണായക രേഖകൾ‌ പിടിച്ചെടുത്തു ഫ്ലാറ്റ് മുദ്രവച്ചു. ഫാരിസിന്റെ ഭൂമി ഇടപാടുകളിൽ വൻതോതിൽ കള്ളപ്പണ നിക്ഷേപം നടന്നതായുള്ള പ്രാഥമിക കണ്ടെത്തലിന്റെ വെളിച്ചത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തെളിവുശേഖരണം തുടങ്ങി. ആദായനികുതി ഇന്റലിജൻസ് വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഫാരിസ് അബൂബക്കറിന്റെ വീടുകളിലും ഓഫിസുകളിലും നടക്കുന്ന ഐടി പരിശോധന ഇന്നലെയും തുടർന്നു. കൊയിലാണ്ടി നന്തിയിലെ വീട്ടിൽ രാവിലെ 9ന് ആരംഭിച്ച പരിശോധന ഇന്നലെ ഉച്ചയോ‍ടെയാണ് അവസാനിച്ചത് . തിങ്കളാഴ്ചയും ഇവിടെ പരിശോധന നടത്തിയിരുന്നു.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick