Categories
kerala

മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് റംസാന്‍ വ്രതാരംഭം നാളെ

മാസപ്പിറവി ദൃശ്യമായതിനാല്‍ സംസ്ഥാനത്ത് റംസാന്‍ വ്രതാരംഭം നാളെ(വ്യാഴാഴ്ച)യാണെന്ന് അറിയിപ്പ്.

കാപ്പാടും കുളച്ചലിലുമാണ് മാസപ്പിറവി കണ്ടത്. കാപ്പാട് മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തിൽ നാളെ റംസാന്‍ ഒന്നായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, കോഴിക്കോട് ഖാദി സയ്യിദ് മുഹമ്മദ് കോയ ജമലുലൈലി തങ്ങൾ, സംയുക്ത ഖാദിമാരായ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ, ഖലീലുൽ ബുഖാരി തങ്ങൾ എന്നിവർ പ്രഖ്യാപിച്ചു. പാളയം ഇമാം ഡോ. വി.പി സുഹൈബ് മൗലവിയും നാളെ റംസാന്‍ ഒന്നായി പ്രഖ്യാപിച്ചു.

thepoliticaleditor
Spread the love
English Summary: ramzan month begins tomorrow

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick