Categories
latest news

അമിത് ഷാ വാക്കു പാലിച്ചില്ല,തിപ്ര മോത കളി തുടങ്ങി…കേന്ദ്രസര്‍ക്കാരിന് അന്ത്യശാസനം

തങ്ങളുമായി ചര്‍ച്ചനടത്താന്‍ 24 മണിക്കൂറിനകം ഇടനിലക്കാരനെ നിയമിച്ചില്ലെങ്കില്‍ മരണം വരെ നിരാഹാരം അനുഷ്ഠിക്കുമെന്ന ഭീഷണിയുമായി തിപ്ര മോത മേധാവി പ്രദ്യോത് ദേബര്‍മ. കേന്ദ്രസര്‍ക്കാരിനാണ് ദേബര്‍മ അന്ത്യശാസനം നല്‍കിയിരിക്കുന്നത്. അതേസമയം ഇടനിലക്കാരനെ നിയോഗിക്കാമെന്ന് സമ്മതിച്ചിരുന്നെങ്കിലും സമയപരിധിയൊന്നും തീരുമാനിച്ചിരുന്നില്ലെന്ന് ബി.ജെ.പി. കേന്ദ്രങ്ങളും പ്രതികരിച്ചു.
ആദിവാസി ക്ഷേമ വിഷയങ്ങളില്‍ തന്റെ പാര്‍ടിയുമായി ചര്‍ച്ച നടത്താമെന്ന അമിത് ഷായുടെ വാഗ്ദാനമാണ് ഇതുവരെയും പാലിക്കപ്പെടാത്തതെന്ന് ദേബര്‍മ പറയുന്നു. മാര്‍ച്ചി 27നകം ഇടനിലക്കാരനെ നിയോഗിക്കാമെന്ന് അമിത് ഷാ തന്നെ ഫോണില്‍ വിളിച്ച് ഉറപ്പുനല്‍കിയിരുന്നെന്നും എന്നാല്‍ ഇത് പാലിച്ചില്ലെന്നും തിപ്ര മേധാവി പറഞ്ഞു.

“ഗ്രേറ്റർ തിപ്രലാൻഡി”നെക്കുറിച്ചുള്ള രേഖാമൂലമുള്ള ഉടമ്പടി അല്ലെങ്കിൽ സംസ്ഥാനത്തെ തദ്ദേശ ജനത അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് ഭരണഘടനാപരമായ പരിഹാരം ഇതിൽ ഏതെങ്കിലും വേണമെന്ന ആവശ്യം ഒരു പാർട്ടിയും അംഗീകരിക്കാത്തതിനെ തുടർന്നാണ് തിപ്ര മോത ഒറ്റയ്ക്ക് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. സംസ്ഥാനത്തെ 60 സീറ്റുകളിൽ 42 എണ്ണത്തിലും മത്സരിച്ച പാർട്ടി 13 സീറ്റുകൾ നേടി നിയമസഭയിലെ രണ്ടാമത്തെ വലിയ കക്ഷിയായി. എന്നാൽ തിപ്രയെ കൂടെ നിർത്താൻ പിന്നീട് ബിജെപി കരുക്കൾ നീക്കി. കാരണം ബിജെപിക്ക് പ്രതീക്ഷിച്ചത്ര വൻ ഭൂരിപക്ഷം കിട്ടിയിരുന്നില്ല.

thepoliticaleditor

മാർച്ച് എട്ടിന് അമിത് ഷാ, ജെപി നദ്ദ, ഹിമന്ത ബിശ്വ ശർമ്മ എന്നിവരുൾപ്പെടെ മുതിർന്ന ബിജെപി നേതാക്കൾ അഗർത്തലയിൽ പ്രദ്യോത് ദെബ്ബർമയുമായി കൂടിക്കാഴ്ച നടത്തി. ത്രിപുരയിലെ തദ്ദേശവാസികൾക്കുള്ള ഭരണഘടനാപരമായ പരിഹാരത്തിനുള്ള നടപടിക്രമങ്ങൾ ഷാ ആരംഭിച്ചതായും ഉറപ്പു നൽകി. മോത്തയുടെ ആവശ്യങ്ങളുമായി ഇടപെടാൻ കേന്ദ്രസർക്കാർ ഒരു ഇടനിലക്കാരനെ നിയമിക്കുമെന്ന് ബിജെപി വാഗ്ദാനം ചെയ്തതായി പ്രദ്യോത് ദെബര്മ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ ഇത് നടപ്പാക്കാതെ ബിജെപി ഇപ്പോൾ ഉരുണ്ടുകളി തുടങ്ങി.

പാർട്ടിയുടെ ആവശ്യങ്ങൾ പരിഗണിക്കാമെന്ന് അമിത് ഷാ ഇടനിലക്കാരന് ഉറപ്പ് നൽകിയെങ്കിലും സമയപരിധി നൽകിയിട്ടില്ലെന്ന് ബിജെപി വൃത്തങ്ങൾ പറഞ്ഞു. “ഇടനിലക്കാരനെ നിയമിക്കുന്നതിന് സമയപരിധി ഉണ്ടായിരുന്നില്ല. കേന്ദ്ര ആഭ്യന്തരമന്ത്രി അദ്ദേഹവുമായി സംസാരിച്ചു, പക്ഷേ പ്രത്യേക തീയതിയൊന്നും നൽകിയില്ല”– ബിജെപി കേന്ദ്രങ്ങൾ പറഞ്ഞു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും തിങ്കളാഴ്ച ദേബ്ബർമയുമായി സംസാരിച്ചു.

ചികിത്സയ്ക്കായി തിപ്ര മേധാവി അടുത്ത മാസം വിദേശത്തേക്ക് പോകാനൊരുങ്ങുകയായിരുന്നു. അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചാൽ അദ്ദേഹത്തിന്റെ ആരോഗ്യനില മോശമാകുമെന്നും അവർ ആശങ്കപ്പെടുന്നു.

Spread the love
English Summary: pradyoth gives altimatum to union govt

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick