Categories
latest news

ജനാധിപത്യം തുലയട്ടെ…ഡെല്‍ഹിയില്‍ പ്രതിഷേധമെല്ലാം തടഞ്ഞ് ബിജെപി സര്‍ക്കാര്‍…നേതാക്കൾ കസ്റ്റഡിയിൽ

കസ്റ്റഡിയിലെടുത്ത കോൺഗ്രസ് നേതാക്കളിൽ ഡൽഹി കോൺഗ്രസ് അധ്യക്ഷൻ ചൗധരി അനിൽ കുമാറും ഉൾപ്പെടുന്നു. ജെബി മേത്തര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളെ പൊലീസ് വലിച്ചിഴച്ചു. ഹരീഷ് റാവത്ത്, പി.ചിദംബരം, ടി.എന്‍ പ്രതാപന്‍, ഡീന്‍ കുര്യാക്കോസ് തുടങ്ങിയവരെയും കസ്റ്റഡിയിലെടുത്തു.

Spread the love

കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷകക്ഷികള്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ പ്രതിഷേധമായി ഉയരുമ്പോള്‍ ജനാധിപത്യപരമായ ഒരു പ്രതിഷേധവും അനുവദിക്കില്ലെന്ന വാശിയുമായി കേന്ദ്രസര്‍ക്കാര്‍. രാഹുല്‍ ഗാന്ധിക്കെതിരായ നടപടികള്‍ക്കെതിരെ കഴിഞ്ഞ ദിവസം കോണ്‍ഗ്രസും പ്രതിപക്ഷ കക്ഷികളും ഡെല്‍ഹി രാജ്ഘട്ടിനടുത്ത് നടത്തിയ പ്രതിഷേധ പരിപാടി പൊലീസ് തടയാന്‍ കഴിവതെല്ലാം ചെയ്തു, നിരോധനാജ്ഞ പുറപ്പെടുവിച്ചു. എന്നാല്‍ നിരോധനം ലംഘിച്ച് പരിപാടി നടത്തി.

ഇന്ന് വൈകീട്ട് ഏഴ് മണിക്ക് കോണ്‍ഗ്രസ് നടത്താന്‍ നിശ്ചയിച്ച “സേവ് ഡെമോക്രസി മാര്‍ച്ച്” പൊലീസ് തടയുകയും അമ്പതോളം നേതാക്കളെയും പ്രവര്‍ത്തകരെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തിരിക്കയാണ്. ചെങ്കോട്ടയിൽ വൈകിട്ട്. ന്യൂഡൽഹിയിലെ ടൗൺ ഹാളിൽ സമാപിക്കുന്ന മാർച്ചിൽ എല്ലാ കോൺഗ്രസ് എംപിമാരും നേതാക്കളും പങ്കെടുക്കുമെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

thepoliticaleditor

കസ്റ്റഡിയിലെടുത്ത കോൺഗ്രസ് നേതാക്കളിൽ ഡൽഹി കോൺഗ്രസ് അധ്യക്ഷൻ ചൗധരി അനിൽ കുമാറും ഉൾപ്പെടുന്നു. ജെബി മേത്തര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളെ പൊലീസ് വലിച്ചിഴച്ചു. ഹരീഷ് റാവത്ത്, പി.ചിദംബരം, ടി.എന്‍ പ്രതാപന്‍, ഡീന്‍ കുര്യാക്കോസ് തുടങ്ങിയവരെയും കസ്റ്റഡിയിലെടുത്തു.

ചെങ്കോട്ടയില്‍ പന്തം കൊളുത്തി പ്രകടനത്തിന് തുനിഞ്ഞപ്പോള്‍ പൊലീസ് പന്തം പിടിച്ചു വാങ്ങി കെടുത്തി.

അതിനിടെ 30 ദിവസത്തിനകം ഔദ്യോഗിക വസതി ഒഴിയാൻ രാഹുൽ ഗാന്ധിക്ക് നോട്ടീസ് നൽകിയതിന് പിന്നാലെ രാഹുൽ അതിന് സമ്മതിച്ചു.

Spread the love
English Summary: congress leadrs in custody in delhi

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick