Categories
kerala

നിയമസഭയില്‍ ഇന്നും ബഹളം…മിനിറ്റുകള്‍ക്കകം പിരിഞ്ഞു

കേരള നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധം ഇന്നും വന്‍ തോതില്‍ തുടര്‍ന്നു. സഭാനടപടികള്‍ ആരംഭിച്ചെങ്കിലും വെറും ഒന്‍പത്‌ മിനിറ്റ്‌ മാത്രമാണ്‌ നടപടികള്‍ തുടരാനായത്‌. സ്‌പീക്കര്‍ എ.എന്‍.ഷംസീര്‍ സഭ ഇന്നത്തേക്ക്‌ പിരിയുന്നതായി പ്രഖ്യാപിച്ചു.

അടിയന്തിര പ്രമേയം പോലും അനുവദിക്കാതെ പ്രതിപക്ഷത്തിന്റെ അവകാശങ്ങളെല്ലാം സ്‌പീക്കര്‍ നിഷേധിക്കയാണെന്ന്‌ പരാതിപ്പെട്ട്‌ പ്രതിപക്ഷം ഉയര്‍ത്തിയ പ്രതിഷേധം കഴിഞ്ഞ ദിവസങ്ങളില്‍ കൈവിട്ട നിലയിലേക്ക്‌ എത്തിയിരുന്നു. സ്‌പീക്കറുടെ ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണയില്‍ ഭരണകക്ഷി എം.എല്‍.എ.മാരും വാച്ച്‌ ആന്‍ഡ്‌ വാര്‍ഡും ഇടപെട്ടതിനെത്തുടര്‍ന്ന്‌ വലിയ സംഘര്‍ഷം ആണ്‌ ഉണ്ടായത്‌. പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ നിഷേധിച്ചാല്‍ സഭ നടത്താന്‍ അനുവദിക്കില്ലെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.ഡി.സതീശന്‍ കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു.

thepoliticaleditor

ഇന്ന്‌ സംസാരിക്കാന്‍ തുനിഞ്ഞ പ്രതിപക്ഷ നേതാവിന്റെ മൈക്ക്‌ ഓഫാക്കിയതായി ആരോപണം ഉയര്‍ന്നു. പ്രതിപക്ഷം സഭാനടപടികളുമായി സഹകരിക്കാത്തത്‌ നിരാശാ ജനകമാണെന്ന്‌ സ്‌പീക്കര്‍ എ.എന്‍.ഷംസീര്‍ പ്രതികരിച്ചു.

പ്രതിപക്ഷത്തിന്റെ പ്രതിഷേധം പതിവുപോലെ ഇന്നും സഭാ ടി.വി. പ്രദര്‍ശിപ്പിച്ചില്ല. പ്രതിപക്ഷത്തിന്റെ പ്രധാനപ്പെട്ട വിമര്‍ശനത്തിലൊന്നായിരുന്നു സഭാ ടി.വി.യില്‍ തങ്ങള്‍ നേരിടുന്ന അവഗണനയും ഒഴിവാക്കലും.

Spread the love
English Summary: kerala assembly rukus

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick