Categories
kerala

ഡെപ്യൂട്ടി ചീഫ്‌ മാര്‍ഷല്‍ ആണ്‌ അക്രമത്തിന്‌ പിന്നില്‍…വാദിയെ പ്രതിയാക്കി കേസെടുക്കുന്നു- വി.ഡി.സതീശന്‍

ബുധനാഴ്‌ച സ്‌പീക്കറുടെ ഓഫീസിനു മുന്നില്‍ പ്രതിപക്ഷം നടത്തിയ പ്രതീകാത്മക ധര്‍ണയില്‍ സകല അക്രമത്തിനും ഇടയാക്കിയത്‌ ഡെപ്യൂട്ടി ചീഫ്‌ മാര്‍ഷലിന്റെ ഗുണ്ടാ പെരുമാറ്റമാണെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.ഡി.സതീശന്‍ മാധ്യമപ്രവര്‍ത്തകരോട്‌ പ്രതികരിച്ചു.

“സി.പി.എം. ഗുണ്ടയെ പോലെയാണ്‌ ഡെപ്യൂട്ടി ചീഫ്‌ മാര്‍ഷല്‍ പെരുമാറിയത്‌. അയാളാണ്‌ ഇതിനെല്ലാറ്റിനും കാരണം. എന്നിട്ട്‌ പൊലീസ്‌ വാദിയെ പ്രതിയാക്കുന്ന രീതിയില്‍ കേസെടുക്കുന്നു. സംസ്ഥാനത്ത്‌ പൊലീസ്‌ ഏതു രീതിയിലാണ്‌ പ്രവര്‍ത്തിക്കുന്നതെന്നാണിത്‌ കാണിക്കുന്നത്‌. ഞങ്ങള്‍ നിലപാടില്‍ നിന്നും ഒരിഞ്ചു പോലും പിറകോട്ടില്ല. കീഴടങ്ങാന്‍ ഒരിഞ്ചു പോലും തയ്യാറല്ല” -നിയമസഭയുടെ മീഡിയ റൂമില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സതീശന്‍ പറഞ്ഞു.

thepoliticaleditor
Spread the love
English Summary: vd satheesan criticises deputy chief marshal

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick