Categories
latest news

അഖിലേഷ് യാദവ് മമതയുമായി കൂടിക്കാഴ്ച നടത്തും…വിഷയം ഇനി വരുന്ന തിരഞ്ഞെടുപ്പുകള്‍

നിര്‍ണായകമായ രാഷ്ട്രീയ നീക്കത്തില്‍ സമാജ് വാദി പാര്‍ടി മേധാവി അഖിലേഷ് യാദവ് നാളെ തൃണമൂല്‍ കോണ്‍ഗ്രസ് മേധാവിയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയുമായി അവരുടെ കൊല്‍ക്കത്തയിലെ വസതിയിലെത്തി ചര്‍ച്ച നടത്തും. അടുത്തു നടക്കാനിരിക്കുന്ന മൂന്ന് ഹിന്ദി സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളും അടുത്ത വര്‍ഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പും സംബന്ധിച്ച രാഷ്ട്രീയ ചര്‍ച്ചയാണ് കൂടിക്കാഴ്ചയുടെ വിഷയമാകുക എന്നാണ് റിപ്പോര്‍ട്ട്. സമാജ് വാദി പാര്‍ടിയുടെ ദേശീയ വൈസ് പ്രസിഡണ്ട് കിരണ്‍മണി നന്ദ ഇത് സ്ഥിരീകരിച്ചു. കൂടിക്കാഴ്ചയില്‍ മമതയ്‌ക്കൊപ്പം പാര്‍ടി ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയും പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
സമാജ് വാദി പാര്‍ടിയുടെ ദേശീയ എക്‌സിക്യൂട്ടീവ് യോഗം മാര്‍ച്ച് 18 മുതല്‍ കൊല്‍ക്കത്തയിലാണ് ചേരുന്നത്.

Spread the love
English Summary: AKHILESH MAMATHA MEETING ON MARCH 17

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick