Categories
kerala

സ്ത്രീവിരുദ്ധ പ്രസംഗം: സി.എസ്.സുജാതയുടെ പരാതിയില്‍ കെ.സുരേന്ദ്രനെതിരെ കേസെടുത്തു

സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെതിരെ കേസെടുത്തു. ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയും സിപിഎം സംസ്ഥാന സമിതി അംഗവുമായ സി.എസ്.സുജാതയുടെ പരാതിയില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിക്കൽ, പരസ്യമായി അപമാനിക്കുക തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസെടുത്തത്.

‘‘കേരളത്തിലെ മാർക്സിസ്റ്റ്‌ വനിതാ നേതാക്കളെല്ലാം തടിച്ചു കൊഴുത്തു… കാശടിച്ചു മാറ്റി… തടിച്ചു കൊഴുത്തു പൂതനകളായി അവർ കേരളത്തിലെ സ്ത്രീകളെ കളിയാക്കിക്കൊണ്ടിരിക്കുകയാണ്’’ എന്നായിരുന്നു സുരേന്ദ്രന്റെ പ്രസ്താവന. ഞായറാഴ്ച തൃശൂരില്‍ മഹിളാമോര്‍ച്ച സംഘടിപ്പിച്ച സ്ത്രീശക്തി പരിപാടിയിലായിരുന്നു വിവാദ പരാമർശം.

thepoliticaleditor

സുരേന്ദ്രനെതിരെ യൂത്ത് കോൺഗ്രസ് നേതാവ് വീണ എസ് നായരും മുഖ്യമന്ത്രിക്കും സംസ്ഥാന വനിതാ കമ്മീഷനും പരാതി നൽകിയിട്ടുണ്ട്.

Spread the love
English Summary: CASE REGISTERED AGAINST K.SURENDRAN

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick