Categories
latest news

ഇവിടുത്തെപ്പോലെ അവിടെയും…പാർലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കി പിരിഞ്ഞേക്കും

പാർലമെൻറിൽ സർക്കാരും പ്രതിപക്ഷവും തമ്മിലുള്ളസംഘർഷവും സഭാ സ്തംഭനാവസ്ഥയും അവസാനിപ്പിക്കാൻ ലോക്‌സഭയുടെയും രാജ്യസഭയുടെയും അധ്യക്ഷൻമാർ വിളിച്ച യോഗങ്ങൾ പരാജയപ്പെട്ടതോടെ ബജറ്റ് സമ്മേളനം ഏപ്രിൽ 6 വരെ തുടരുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം. സഭാനടപടികൾ സ്തംഭിക്കുന്ന സാഹചര്യം ഉണ്ടായാൽ ബജറ്റ് പാസാക്കുന്നതിനുള്ള തന്ത്രം മെനയാൻ ബിജെപി നേതൃത്വം ചൊവ്വാഴ്ച രാവിലെ ഉന്നതതല യോഗം ചേർന്നിരുന്നു.

വ്യാഴാഴ്ച ലോക്‌സഭയിൽ ചർച്ചയില്ലാതെ ഗ്രാന്റുകൾക്കായുള്ള ആവശ്യങ്ങൾ ഗില്ലറ്റിൻ ചെയ്‌ത് ധനകാര്യ ബിൽ പാസാക്കിയേക്കുമെന്ന് ചില എംപിമാർ പറഞ്ഞു.

thepoliticaleditor

തുടര്‍ച്ചയായ ഏഴാംദിവസമാണ് പാര്‍ലമെന്റ് നടപടികള്‍ പൂര്‍ണമായും സ്തംഭിക്കുന്നത്. ഇരു സഭകളിലും പ്രതിപക്ഷ-ഭരണപക്ഷ അംഗങ്ങള്‍ തമ്മില്‍ തര്‍ക്കവും വാക്കേറ്റവും തുടര്‍ന്നു.

Spread the love
English Summary: Budget Session may be cut short

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick