Categories
kerala

ഇടതു സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തില്‍ യുഡിഎഫ് സെക്രട്ടേറിയറ്റ് വളയും

ഇടതുമുന്നണി സര്‍ക്കാരിന്റെ മെയ് മാസം ആഘോഷിക്കുന്ന രണ്ടാം വാര്‍ഷികത്തില്‍ സെക്രട്ടേറിയറ്റ് വളയല്‍ സമരവുമായി യുഡിഎഫ്. സര്‍ക്കാരിനെതിരായ സമരം കടുപ്പിക്കാനും യുഡിഎഫ് യോഗത്തില്‍ തീരുമാനം. നിയമസഭയില്‍ സര്‍ക്കാരിനെ തുറന്നുകാട്ടിയെന്നും സര്‍ക്കാര്‍ ഒളിച്ചോടിയെന്നും യോഗം വിലയിരുത്തി. ആര്‍എസ്പി വിമര്‍ശനത്തെത്തുടര്‍ന്ന് എല്ലാ മാസവും യുഡിഎഫ് യോഗം ചേരാനും യുഡിഎഫ് തീരുമാനിച്ചു. സർക്കാർ ആഘോഷത്തിന്റെ തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മേയ് രണ്ടാംവാരം സെക്രട്ടേറിയറ്റ് വളയാനാണു യുഡിഎഫ് തീരുമാനം.

Spread the love
English Summary: udf AGITATION DURING THE LEFT GOVERNMENT ANNIVERSARY

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick