Categories
kerala

ദുരൂഹമായ ആരോപണങ്ങള്‍…കണ്ണൂര്‍ ജില്ലയിലെ വിജയ്‌ പിള്ള വ്യാജന്‍ ?

സ്വര്‍ണക്കള്ളക്കടത്ത്‌ പ്രതി സ്വപ്‌ന സുരേഷ്‌ നടത്തിയ പുതിയ വെളിപ്പെടുത്തലില്‍ പരാമര്‍ശിക്കുന്ന വിജയ്‌ പിള്ള എന്ന വ്യക്തിയുടെ ഇടപെടല്‍ വെറും തട്ടിപ്പ്‌ എന്ന്‌ സൂചന. വിജയ്‌ പിള്ള എന്ന വ്യക്തി ആരാണെന്നത്‌ സംബന്ധിച്ച്‌ തികഞ്ഞ അവ്യക്തതയാണ്‌. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ അയല്‍നാട്ടുകാരനായ, ആന്തൂരിനടുത്തുളള നാടായ കടമ്പേരിയിലെ വിജേഷ്‌ ആണോ വിജയ്‌ പിള്ള എന്ന സംശയം ചില മാധ്യമങ്ങള്‍ ഉയര്‍ത്തുന്നു. എന്നാല്‍ “വിജയ്‌ പിള്ള” എന്നത്‌ വ്യാജനാണ്‌ എന്നത്‌ ഉറപ്പാണ്‌. പറയപ്പെടുന്ന വിജേഷിന്റെ കുടുംബം ജാതിപരമായി പിള്ള വിഭാഗത്തിലുള്ളവരല്ല എന്നത്‌ പുറത്തു വന്നു കഴിഞ്ഞു. പിള്ള എന്നത്‌ കണ്ണൂരിലെ ഒരു ജാതി വിഭാഗമല്ല എന്നു മാത്രമല്ല, പറയപ്പെടുന്ന വിജയ്‌ എന്ന വിജേഷിന്റെ കുടുംബം പിള്ള എന്ന ജാതിപ്പേര്‌ ഉപയോഗിക്കുന്നവരുമല്ല എന്ന്‌ ചില ദൃശ്യമാധ്യമങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.

സ്വപ്‌ന വെളിപ്പെടുത്തിയ കാര്യങ്ങളില്‍ സര്‍വ്വത്ര സംശയങ്ങളാണെന്നും അവയുടെ വിശ്വാസ്യത സംബന്ധിച്ച്‌ വലിയ ചോദ്യങ്ങളുണ്ടെന്നും കണ്ണൂര്‍ ജില്ലയിലെ പേരു വെളിപ്പെടുത്തരുതെന്ന്‌ പറഞ്ഞ ഒരു മുതിര്‍ന്ന സി.പി.എം. നേതാവ്‌ പ്രതികരിച്ചു. പാര്‍ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ മാസ്‌റ്ററ കുറിച്ച്‌ സ്വപ്‌ന പറഞ്ഞ കാര്യങ്ങള്‍ അദ്ദേഹത്തെ അറിയുന്ന ഒരു വ്യക്തിയും വിശ്വസിക്കില്ല. പ്രത്യേകിച്ച്‌ ഗോവിന്ദന്‍മാസ്‌റ്റര്‍ ഇത്തരം ഒരു ഭീഷണി അദ്ദേഹം വഹിക്കുന്ന സ്ഥാനത്തിന്റെ അടിസ്ഥാനത്തില്‍ ഒരിക്കലും സൂചിപ്പിക്കുക പോലുമില്ല എന്നതാണ്‌ സത്യം–നേതാവ്‌ പ്രതികരിക്കുന്നു. സി.പി.എം. ജനകീയ പ്രതിരോധ യാത്ര നടന്നുകൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ ഇത്തരം ഒരു വിവാദം ഉയര്‍ത്തുന്നതില്‍ സംഘപരിവാറിന്റെ വലിയ ഗൂഢാലോചന ഉണ്ടെന്നും നേതാവ്‌ പ്രതികരിച്ചു. വിജയ്‌ പിള്ള എന്നയാള്‍ ഒരു വ്യാജനാണന്നും അദ്ദേഹം ഉറപ്പിച്ചു പറയുന്നു.

thepoliticaleditor

സ്വര്‍ണക്കള്ളക്കടത്ത്‌ പ്രതി സ്വപ്‌ന സുരേഷ്‌ നടത്തിയ പുതിയ വെളിപ്പെടുത്തലില്‍ പരാമര്‍ശിക്കുന്ന വിജയ്‌ പിള്ള എന്ന വ്യക്തിയുടെ ഇടപെടല്‍ വെറും തട്ടിപ്പ്‌ എന്ന്‌ സൂചന. വിജയ്‌ പിള്ള എന്ന വ്യക്തി ആരാണെന്നത്‌ സംബന്ധിച്ച്‌ തികഞ്ഞ അവ്യക്തതയാണ്‌. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ അയല്‍നാട്ടുകാരനായ, ആന്തൂരിനടുത്തുളള നാടായ കടമ്പേരിയിലെ വിജേഷ്‌ ആണോ വിജേഷ്‌ പിള്ള എന്ന സംശയം ചില മാധ്യമങ്ങള്‍ ഉയര്‍ത്തുന്നു. എന്നാല്‍ വിജേഷ്‌ പിള്ള എന്നത്‌ വ്യാജനാണ്‌ എന്നത്‌ ഉറപ്പാണ്‌. പറയപ്പെടുന്ന വിജേഷിന്റെ കുടുംബം ജാതിപരമായി പിള്ള വിഭാഗത്തിലുള്ളവരല്ല എന്നത്‌ പുറത്തു വന്നു കഴിഞ്ഞു. പിള്ള എന്നത്‌ കണ്ണൂരിലെ ഒരു ജാതി വിഭാഗമല്ല എന്നു മാത്രമല്ല, പറയപ്പെടുന്ന വിജയ്‌ എന്ന വിജേഷിന്റെ കുടുംബം പിള്ള എന്ന ജാതിപ്പേര്‌ ഉപയോഗിക്കുന്നവരുമല്ല എന്ന്‌ ചില ദൃശ്യമാധ്യമങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.

സ്വപ്‌ന വെളിപ്പെടുത്തിയ കാര്യങ്ങളില്‍ സര്‍വ്വത്ര സംശയങ്ങളാണെന്നും അവയുടെ വിശ്വാസ്യത സംബന്ധിച്ച്‌ വലിയ ചോദ്യങ്ങളുണ്ടെന്നും കണ്ണൂര്‍ ജില്ലയിലെ പേരു വെളിപ്പെടുത്തരുതെന്ന്‌ പറഞ്ഞ ഒരു മുതിര്‍ന്ന സി.പി.എം. നേതാവ്‌ പ്രതികരിച്ചു. പാര്‍ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ മാസ്‌റ്ററ കുറിച്ച്‌ സ്വപ്‌ന പറഞ്ഞ കാര്യങ്ങള്‍ അദ്ദേഹത്തെ അറിയുന്ന ഒരു വ്യക്തിയും വിശ്വസിക്കില്ല. പ്രത്യേകിച്ച്‌ ഗോവിന്ദന്‍മാസ്‌റ്റര്‍ ഇത്തരം ഒരു ഭീഷണി അദ്ദേഹം വഹിക്കുന്ന സ്ഥാനത്തിന്റെ അടിസ്ഥാനത്തില്‍ ഒരിക്കലും സൂചിപ്പിക്കുക പോലുമില്ല എന്നതാണ്‌ സത്യം–നേതാവ്‌ പ്രതികരിക്കുന്നു. സി.പി.എം. ജനകീയ പ്രതിരോധ യാത്ര നടന്നുകൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ ഇത്തരം ഒരു വിവാദം ഉയര്‍ത്തുന്നതില്‍ സംഘപരിവാറിന്റെ വലിയ ഗൂഢാലോചന ഉണ്ടെന്നും നേതാവ്‌ പ്രതികരിച്ചു. വിജയ്‌ പിള്ള എന്നയാള്‍ ഒരു വ്യാജനാണന്നും അദ്ദേഹം ഉറപ്പിച്ചു പറയുന്നു.

Spread the love
English Summary: allegations of swapna total fraud says cpm circles

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick