Categories
latest news

ഇനി മയിൽസാമി ആരെയും ചിരിപ്പിക്കില്ല

തമിഴ് സിനിമാലോകത്ത് ശ്രദ്ധേയനായ നടൻ മയിൽസാമി അന്തരിച്ചു. ഞായറാഴ്ച ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. 57 വയസ്സായിരുന്നു. ഹാസ്യ കഥാപാത്രങ്ങളിലൂടെ മയിൽസാമി സുപരിചിതനായത്.
ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ചെന്നൈ രാമചന്ദ്ര മിഷൻ ആശുപത്രിയിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചു. അവിടെ വച്ച് തന്നെയായിരുന്നു മയിൽസാമിയുടെ അന്ത്യം. കെ ഭാഗ്യരാജിനൊപ്പമുള്ള ‘ധാവണി കനവുകൾ’ ആണ് മയിൽസാമിയുടെ ആദ്യ ചിത്രം. ധൂൾ, വസീഗര, ഗില്ലി, ഗിരി, ഉത്തമപുത്തിരൻ, വീരം, കാഞ്ചന തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേമായ വേഷങ്ങൾ ചെയ്‌തു.

Spread the love
English Summary: actor mayilsamy passed away

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick