Categories
latest news

അമ്പും വില്ലും കിട്ടിയതിൽ അഴിമതി 2000 കോടിയുടെ – ആരോപണവുമായി ശിവസേന എംപി

ശിവസേന ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശിവസേനയുടെ പേരും ചിഹ്നവും നല്‍കിയതിൽ വൻ അഴിമതി ആരോപണവുമായി ശിവസേനാ ഉദ്ദവ് വിഭാഗം നേതാവ് സഞ്ജയ് റാവുത്ത് എംപി. ശിവസേനയുടെ പേരും അമ്പും വില്ലും എന്ന ചിഹ്നവും വാങ്ങാന്‍ ഇതുവരെ 2000 കോടി രൂപയുടെ ഇടപാട് നടന്നതായി സഞ്ജയ് റാവുത്ത് ആരോപിച്ചു.

മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിന് വെള്ളിയാഴ്ചയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പാര്‍ട്ടിയുടെ പേരും ചിഹ്നവും അനുവദിച്ചത്. സഞ്ജയ് റാവുത്തിന്റെ ആരോപണം തള്ളി ഷിന്‍ഡെ ക്യാമ്പില്‍ നിന്നുള്ള എംഎല്‍എ സദാ സര്‍വങ്കര്‍ രംഗത്തുവന്നു. ”സഞ്ജയ് റാവത്ത് കണക്കെഴുത്തുകാരനാണോ ” എന്നായിരുന്നു സദാ സര്‍വങ്കറുടെ പരിഹാസം.

thepoliticaleditor
Spread the love
English Summary: bribary allegation by sanjay rawut

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick