Categories
kerala

കഥാകാരി എസ്.സിതാരയുടെ ഭര്‍ത്താവ് ദുബായില്‍ അന്തരിച്ചു

പുതിയ തലമുറയിലെ ശ്രദ്ധേയയായ കഥാകാരി എസ്.സിതാരയുടെ ഭര്‍ത്താവ് തലശ്ശേരി സ്വദേശി ഒ.വി.അബ്ദുള്‍ ഫഹീം(52) ദുബായില്‍ അന്തരിച്ചു. പ്രശസ്ത നിരൂപകനും നാടകകൃത്തുമായ എന്‍.ശശിധരന്റെ മകളാണ് സിതാര.

പത്തു ദിവസങ്ങള്‍ക്ക് മുമ്പാണ് സിതാരയും മക്കളും ദുബായിലെത്തിയത്. രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ ഇവര്‍ മടങ്ങാനിരിക്കെയാണ് ഫഹീമിന്റെ മരണം. പിതാവ്– ബാറയില്‍ അബൂട്ടി, മാതാവ്– ഓ.വി. സാബിറ, മക്കള്‍: ഗസല്‍, ഐദിന്‍, സഹോദരങ്ങള്‍– ഫര്‍സീന്‍, ഫൈജാസ്, ഖദീജ. ദുബായില്‍ അല്‍മറായ് കമ്പനിയില്‍ സെയില്‍സ് മാനേജരായി ജോലി ചെയ്തുവരികയായിരുന്നു ഫഹീം. നേരത്തെ 15 വര്‍ഷത്തോളം ജിദ്ദയില്‍ സ്വകാര്യ കമ്പനിയില്‍ സെയില്‍സ് മാനേജര്‍ ആയി ജോലിചെയ്തിരുന്നു. ജിദ്ദയില്‍ തലശ്ശേരി ക്രിക്കറ്റ് ഫോറം സ്ഥാപകാംഗവും മുന്‍ പ്രസിഡന്റുമായിരുന്നു.

thepoliticaleditor

മൃതദേഹം ദുബായ് സിലിക്കോണ്‍ ഒയാസിസിലെ ഫഖീഹ് ആശുപത്രി മോര്‍ച്ചറിയില്‍

Spread the love
English Summary: husband of s sithara passes away

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick