Categories
kerala

പണമില്ലെങ്കില്‍ സ്വത്ത് വില്‍ക്കൂ, അല്ലെങ്കില്‍ സര്‍വ്വീസില്‍ നിലനിര്‍ത്തൂ-കെ.എസ്.ആര്‍.ടി.സി.യോട് ഹൈക്കോടതി

വിരമിച്ചവര്‍ക്ക് ആനുകൂല്യം നല്‍കാന്‍ പണമില്ലെങ്കില്‍ സ്വത്ത് വില്‍ക്കൂ എന്നും അല്ലെങ്കില്‍ വിരമിക്കാന്‍ അനുവദിക്കാതെ സര്‍വ്വീസില്‍ നിലനിര്‍ത്തൂ എന്നും കെ.എസ്.ആര്‍.ടി.സി.യോട് ഹൈക്കോടതി. വിരമിച്ചവര്‍ക്കുള്ള ആനുകൂല്യം നല്‍കുന്നതു സംബന്ധിച്ച ഹര്‍ജി പരിഗണിക്കവേയാണ്ഹൈക്കോടതിയില്‍ നിന്നും ഇത്തരം പരാമര്‍ശങ്ങള്‍ ഉണ്ടായത്. വിരമിക്കുന്നവര്‍ക്ക് 45 ദിവസത്തിനകം ഒരു ലക്ഷം രൂപ വീതം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ബാക്കി തുക മുന്‍ഗണനാ പ്രകാരം നല്‍കണം.

വിരമിച്ചവര്‍ക്ക് നൽകാൻ വരുമാനത്തിന്റെ 10 ശതമാനം മാറ്റിവയ്ക്കണമെന്നത് കോടതി ഉത്തരവാണെന്ന് ഓർമിപ്പിച്ച കോടതി, അത് നിര്‍ത്തിയത് ആരോട് ചോദിച്ചിട്ടെന്ന് ചോദിച്ചു . ഏപ്രിൽ മുതൽ വീണ്ടും മാറ്റിവയ്ക്കാമെന്ന് കെഎസ്ആർടിസി കോടതിയെ അറിയിച്ചു.

thepoliticaleditor
Spread the love
English Summary: highcourt questions ksrtc decisions

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick