Categories
latest news

തിരഞ്ഞെടുപ്പ് കമ്മീഷനെ പിരിച്ചുവിടണമെന്ന് ഉദ്ധവ് താക്കറെ

ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിഭാഗമാണ് യഥാർത്ഥ ശിവസേനയെന്ന് വിധിയെഴുതിയ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനെ പിരിച്ചുവിടണമെന്ന് ശിവസേന ഉദ്ധവ് വിഭാഗം മേധാവി ഉദ്ധവ് താക്കറെ തിങ്കളാഴ്ച ആവശ്യപ്പെട്ടു. ഞങ്ങളുടെ പാർട്ടിയുടെ പേരും ചിഹ്നവും മോഷ്ടിക്കപ്പെട്ടു, എന്നാൽ ‘താക്കറെ’ എന്ന പേര് മോഷ്ടിക്കാൻ കഴിയില്ല”– അദ്ദേഹം ദാദറിലെ ‘സേനാഭവനി’ൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനത്തെ ചോദ്യം ചെയ്തുള്ള ഹർജി അടിയന്തരമായി ലിസ്റ്റ് ചെയ്യാൻ നടത്തിയ വാക്കാലുള്ള ശ്രമം അംഗീകരിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചതിന് പിന്നാലെയായിരുന്നു താക്കറെയുടെ മാധ്യമ സമ്മേളനം.“തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ് തെറ്റാണ്. പ്രതീക്ഷയുടെ അവസാന കിരണമാണ് സുപ്രീം കോടതി”– താക്കറെ പറഞ്ഞു. പാർട്ടിയുടെ പേരും ചിഹ്നവും ഒരു വിഭാഗത്തിന് നേരിട്ട് നൽകിയ ഒരു സംഭവവും ഇത് വരെ ഉണ്ടായിട്ടില്ലെന്നും താക്കറെ പറഞ്ഞു.

thepoliticaleditor
Spread the love
English Summary: DISSOLVE ELECTION COMMISSION DEMANDS UDHAV THAKAREY

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick