Categories
latest news

ഗ്യാസ് ഗീസറിൽ നിന്നുള്ള വാതകം ശ്വസിച്ച് യുവതി മരിച്ചു

ഗ്യാസ് ഗീസറിൽ നിന്ന് ചോർന്ന വാതകം ശ്വസിച്ച് നവവധു ഭർത്താവിന്റെ വീട്ടിൽ ശ്വാസം മുട്ടി മരിച്ചു. യുപിയിലെ മീററ്റിൽ ആണ് സംഭവം. കുളിമുറിയിൽ കയറിയ യുവതി ഏറെ നേരം കഴിഞ്ഞിട്ടും പുറത്തുവരാതായത് കണ്ടപ്പോള്‍ വീട്ടുകര്‍ വാതില്‍ ചവിട്ടിത്തുറന്നു നോക്കിയപ്പോഴാണ് ഒരു മൂലയില്‍ അബോധാവസ്ഥയില്‍ യുവതിയെ കണ്ടത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഗ്യാസ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഗീസറുകളില്‍ നിന്നും കാര്‍ബണ്‍ മോണാക്‌സൈഡ് പുറത്തു വരാറുണ്ടെന്നും ഇത് വലിയ അളവില്‍ ശ്വസിക്കുന്നത് മരണകാരണമാകുമെന്നും പറയുന്നു. ശ്വസിച്ച് ഏതാനും മിനിറ്റിനകം അബോധാവസ്ഥയിലാകും.

thepoliticaleditor
Spread the love
English Summary: Woman dies after inhaling gas from geyser

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick