Categories
latest news

പള്ളിയില്‍ പ്രാര്‍ഥനയ്ക്കിടെ ചാവേര്‍ സ്വയം പൊട്ടിത്തെറിച്ചു…മരണം 34 ആയി

പാകിസ്ഥാനിലെ പെഷവാറില്‍ ഇന്ന് (തിങ്കളാഴ്ച) പള്ളിക്കകത്തുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 34 ആയി. 50 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പെഷവാറിലെ പോലീസ് ലൈൻസ് ഏരിയയിൽ സ്ഥിതി ചെയ്യുന്ന പള്ളിയിൽ ഉച്ചകഴിഞ്ഞ് പ്രാർത്ഥനയ്ക്കിടെയാണ് സ്‌ഫോടനം ഉണ്ടായത്. പ്രാർഥനയ്ക്കിടെ മുൻ നിരയിൽ ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു.

പരിക്കേറ്റവരിൽ 13 പേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു. റിമോട്ട് കൺട്രോൾ ഉപകരണം ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയതെന്നും സ്‌ഫോടകവസ്തുക്കൾ പെയിന്റ് ക്യാനിനുള്ളിൽ വച്ചിരിക്കുകയാണെന്നും പോലീസ് പറഞ്ഞു.

thepoliticaleditor
Spread the love
English Summary: suicide bomb blast inside mosque in peshawar

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick