Categories
kerala

കീര്‍ത്തി സുരേഷിന്റെ പ്രണയം…വീണ്ടും അഭ്യൂഹം: നിഗൂഢ പ്രതിശ്രുത വരന്‍ മലയാളി

തെന്നിന്ത്യയിലെ താരമൂല്യമുള്ള മലയാളി നായികയായി വളര്‍ന്നു കഴിഞ്ഞ കീര്‍ത്തി സുരേഷിന്റെ വിവാഹ-പ്രണയ അഭ്യൂഹങ്ങള്‍ തെക്കെ ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് എന്നും ചൂടുള്ള വാര്‍ത്തയാണ്. ചുരുങ്ങിയ കാലത്തിനിടയില്‍ ദേശീയ പുരസ്‌കാരം ഉള്‍പ്പെടെ നേടിയ കീര്‍ത്തി ഒരു സംഗീത സംവിധായകനുമായി ഡേറ്റിങ് നടത്തുന്നതായി നേരത്തെ വാര്‍ത്ത പരന്നു. എന്നാല്‍ അത് വെറും കിംവദന്തി മാത്രമായി മാറി.
30-കാരിയായ ഈ മലയാളി നടി ഇപ്പോള്‍ വീണ്ടും ആരാധകരുടെ മനസ്സിന് ചൂടു പകര്‍ന്നിരിക്കയാണ്. തന്റെ സ്‌കൂള്‍ കാലത്തെ പ്രണയവാനുമായി കീര്‍ത്തി വിവാഹ ജീവിതത്തിന് ഒരുങ്ങുന്നു എന്നാണ് പുതിയ ചൂടന്‍ വാര്‍ത്ത. മൂന്നു വര്‍ഷത്തിലേറെയായി ഇരുവരും അടുത്തിടപഴകുന്നുണ്ടത്രേ. മാതാപിതാക്കളും ഈ വിവാഹത്തിന് അനുകൂലമാണെന്നും കഥയുണ്ട്. കീര്‍ത്തിയുടെ ഈ നിഗൂഢ പ്രതിശ്രുത വരന്‍ കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു റിസോര്‍ട്ട് ബിസിനസ്സിന്റെ ഉടമയാണത്രേ.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick