Categories
latest news

കര്‍ണാടകയില്‍ വിജയിക്കാന്‍ ബി.ജെ.പിക്ക് ഗുജറാത്ത് ഫോര്‍മുല

മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പാര്‍ടി വീണ്ടും ബി.എസ്.യെദ്യൂരപ്പെയെ ഉദ്ദേശിക്കുന്നുവെന്ന സൂചനയും ഉണ്ട്

Spread the love

മെയ്മാസം നടക്കാനിരിക്കുന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. നടപ്പാക്കാനുദ്ദേശിക്കുന്നത് ഗുജറാത്തിലെ ഫോര്‍മുലയാണെന്ന് വ്യക്തമാകുന്നു. ഡെല്‍ഹിയില്‍ നടന്നു വരുന്ന ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ പ്രധാന ചര്‍ച്ച ഇതായിരുന്നുവെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പാര്‍ടി വീണ്ടും ബി.എസ്.യെദ്യൂരപ്പെയെ ഉദ്ദേശിക്കുന്നുവെന്ന സൂചനയും ഉണ്ട്. യെദ്യൂരപ്പയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇതു സംബന്ധിച്ച് സംസാരിച്ചതായും പറയുന്നു.

കര്‍ണാടകത്തിലെ 14 ശതമാനം ജനങ്ങളുടെ സമുദായമായ ലിംഗായത്തുകളുടെ നേതാവാണ് യെദ്യൂരപ്പ. ഒപ്പം 11 ശതമാനം ജനങ്ങള്‍ ഉള്ള വൊക്കലിംഗ സമുദായത്തെയും ഒപ്പം നിര്‍ത്താന്‍ ബി.ജെ.പി. ശ്രമിക്കുന്നുണ്ട.
ഇപ്പോള്‍ മുഖ്യമന്ത്രിയായ ബസവരാജ് ബൊമ്മൈയ്ക്കു പകരം യെദ്യൂരപ്പ തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി വരും. യെദ്യൂരപ്പയുടെ വിശ്വസ്തനായ അനുയായി ആയിട്ടാണ് ബൊമ്മൈ അറിയപ്പെടുന്നത്.
കോണ്‍ഗ്രസിന് വിജയസാധ്യത അവശേഷിക്കുന്ന കര്‍ണാടകയിലും ഛത്തീസ്ഗഢിലും പ്രത്യേക തന്ത്രങ്ങള്‍ അവതരിപ്പിക്കാന്‍ എക്‌സിക്യൂട്ടീവ് യോഗത്തില്‍ അമിത് ഷാ ആവശ്യപ്പെട്ടു. ഇതനുസരിച്ച് സംസ്ഥാന നേതൃത്വങ്ങള്‍ പദ്ധതികളുടെ കരട് അവതരിപ്പിച്ചെങ്കിലും ദേശീയ നേതൃത്വത്തിന് തൃപ്തിയായില്ല. കൂടുതല്‍ ഫലപ്രദമായ തന്ത്രങ്ങള്‍ അവതരിപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

thepoliticaleditor
Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick