Categories
kerala

വീട്ടില്‍ വാങ്ങിയ മീനിന് വയലറ്റ് നിറം …ഡോക്ടറുടെ അനുഭവം വലിയ ചര്‍ച്ചയാകുന്നു

കോഴിക്കോട്ടെ ഒരു ഡോക്ടര്‍ നീന മാമ്പള്ളി തന്റെ വാട്‌സാപില്‍ പോസ്റ്റ് ചെയ്ത വയലറ്റ് നിറമുള്ള നെയ്മീന്‍ കഷണത്തിന്റെ ഫോട്ടോ തുറന്നിട്ടത് വലിയ ചര്‍ച്ചയാണ്- വീട്ടില്‍ ലഭിക്കുന്ന മീനില്‍ ഫോര്‍മാലിന്റെ മാരകമായ അളവിന്റെ സൂചനയാണ് അതിന്റെ വയലറ്റ് നിറം. മല്‍സ്യക്കഷണം ലാബില്‍ പരിശോധിപ്പിച്ചപ്പോള്‍ ഫോര്‍മാലിന്റെ സാന്നിധ്യം ഉറപ്പിച്ചു. മീന്‍ കേടാകാതിരിക്കാനാണ് ഫോര്‍മാലിന്‍ ഉപയോഗിക്കുന്നത്. വീട്ടില്‍ കിട്ടുന്ന മീനില്‍ പോലും വിഷവസ്തുവിന്റെ സാന്നിധ്യം ഉണ്ടെന്ന യാഥാര്‍ഥ്യം ഇതോടെ ശക്തമാകുന്നു.

ഫുഡ് സേഫ്റ്റി റെഗുലേഷൻ-2011 അനുസരിച്ച്, ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുന്നതിന് ഫോർമാലിൻ അനുവദനീയമല്ല. കൊവിഡ് കാലയളവിന് മുമ്പ് നടത്തിയ പരിശോധനയിൽ ഇതര സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവരുന്ന മത്സ്യത്തിൽ ഫോർമാലിൻ വൻതോതിൽ ഉപയോഗിക്കുന്നുണ്ടെന്ന് തെളിഞ്ഞിരുന്നു.

thepoliticaleditor
Spread the love
English Summary: formalin in home delivered fish

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick