Categories
latest news

ഹൈക്കോടതി നിര്‍ദ്ദേശം ലംഘിച്ച്‌ റിപ്പബ്ലിക്‌ ദിന ചടങ്ങ്‌… തെലങ്കാനയില്‍ ഗവര്‍ണര്‍ -മുഖ്യമന്ത്രി പോര്‌

റിപ്പബ്ലിക്‌ ദിനാഘോഷവും പതാകയുയര്‍ത്തലും പരേഡ്‌ ഗ്രൗണ്ടില്‍ തന്നെ നടത്തണമെന്ന തെലങ്കാന ഹൈക്കോടതിയുടെ ഉത്തരവ്‌ സംസ്ഥാന സര്‍ക്കാര്‍ അനുസരിച്ചില്ല. മാത്രമല്ല, രാജ്‌ ഭവനില്‍ പതാക ഉയര്‍ത്താന്‍ തീരുമാനിച്ച ഗവര്‍ണറുടെ നടപടിയില്‍ നിസ്സഹകരിച്ച്‌ മുഖ്യമന്ത്രി ആ ചടങ്ങില്‍ പങ്കെടുത്തുമില്ല. ഗവര്‍ണര്‍ തമിഴിശൈ സൗന്ദര്‍രാജനും മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവും തമ്മിലുള്ള പോര്‌ റിപ്പബ്ലിക്‌ ദിന പതാക ഉയര്‍ത്തലിലും പ്രതിഫലിച്ചു.

ഗവര്‍ണര്‍ തമിഴിശൈ സൗന്ദര്‍രാജന്‍

കൊവിഡ്‌ ദുരിതങ്ങളുടെ പശ്ചാത്തലത്തില്‍ വളരെ ചുരുക്കി മാത്രമാണ്‌ റിപ്പബ്ലിക്‌ ദിന ചടങ്ങുകളെന്ന്‌ വ്യക്തമാക്കിക്കൊണ്ടാണ്‌ മുഖ്യമന്ത്രി ഹൈക്കോടതിയുടെ നിര്‍ദ്ദേശം ലംഘിച്ചതെന്നാണ്‌ സൂചന. വലിയ ആഘോഷപൂര്‍വ്വം ജനങ്ങള്‍ക്ക്‌ പങ്കെടുക്കാവുന്ന വിധം റിപ്പബ്ലിക്‌ ദിന ചടങ്ങുകള്‍ നേരത്തെ നടക്കാറുളളതായും ഇത്തവണയും അങ്ങിനെ ചെയ്യാന്‍ സര്‍ക്കാരിന്‌ നിര്‍ദ്ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിച്ചാണ്‌ ഹൈക്കോടതി സര്‍ക്കാരിന്‌ നിര്‍ദ്ദേശം നല്‍കിയത്‌. എന്നാല്‍ സര്‍ക്കാര്‍ ഇത്‌ അനുസരിച്ചില്ല. മാത്രമല്ല, ഗവര്‍ണറുമായുള്ള സംഘര്‍ഷവും മുഖ്യമന്ത്രിയെ ചടങ്ങ്‌ വിപുലമായി നടത്തുന്നതില്‍ നിന്നും പിന്തിരിപ്പിച്ചതായി ഊഹിക്കപ്പെടുന്നു.

thepoliticaleditor
മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു

സര്‍ക്കാരും രാജ്‌ഭവനും അടുത്ത കാലത്തായി വന്‍ ഏറ്റുമുട്ടലിലാണ്‌. പരേഡ്‌ ഗ്രൗണ്ടില്‍ പതാക ഉയര്‍ത്തല്‍ ചടങ്ങ്‌ നടത്താതെ മുഖ്യമന്ത്രി സെക്രട്ടററിയേറ്റ്‌ അങ്കണത്തിലാണ്‌ പതാക ഉയര്‍ത്തിയത്‌. അതേസമയം ഗവര്‍ണര്‍ തന്റെ പതാകയുയര്‍ത്തല്‍ ചടങ്ങ്‌ രാജ്‌ഭവനിലും നടത്തി. ഇതിലാകട്ടെ മുഖ്യമന്ത്രി പങ്കെടുത്തുമില്ല.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick