Categories
latest news

എയർ ഇന്ത്യക്ക് 30 ലക്ഷം പിഴ, പൈലറ്റിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

എയർ ഇന്ത്യ വിമാനത്തിൽ സഹയാത്രികയുടെ മേൽ മൂത്രമൊഴിച്ച സംഭവത്തിൽ വിമാനക്കമ്പനിക്കെതിരെയും പൈലറ്റിനെതിരെയും നടപടി. എയർ ഇന്ത്യ വിമാനക്കമ്പനിക്കെതിരെ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) 30 ലക്ഷം രൂപ പിഴ ചുമത്തിയതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. മാത്രമല്ല സംഭവം നടന്ന വിമാനത്തിന്റെ പൈലറ്റിന്റെ ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്തു. മൂത്രമൊഴിക്കൽ സംഭവത്തിലെ പ്രതി ശങ്കർ മിശ്രയ്ക്ക് നാലു മാസത്തേക്ക് വിമാന യാത്രാ വിലക്ക് നേരത്തെ തന്നെ ഏർപ്പെടുത്തിയിട്ടുണ്ട്.

Spread the love
English Summary: 30 lakh fine for air india

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick