Categories
latest news

ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആൽഫബെറ്റ് 12,000 ജീവനക്കാരെ പിരിച്ചുവിടുന്നു

ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റ് ഇപ്പോൾ ആഗോളതലത്തിൽ 12,000 ജീവനക്കാരെ അല്ലെങ്കിൽ അതായത് ആറ് ശതമാനം തൊഴിലാളികളെ പിരിച്ചുവിടുന്നതായി റിപ്പോർട്ട്. ആല്‍ഫബെറ്റ്-ഗൂഗിള്‍ സി.ഇ.ഒ. സുന്ദര്‍ പിച്ചെ സ്ഥാപനത്തിനകത്ത് നല്‍കിയ മെമ്മോയില്‍ കമ്പനിയിലെ എന്‍ജിനിയറിങ്, ഉല്‍പ്പന്നം, റിക്രൂട്ടിങ്, കോര്‍പ്പറേറ്റ് ടീം എന്നിവയിലുള്‍പ്പെടെയുള്ള എല്ലാ മേഖലയിലും പിരിച്ചവിടല്‍ പ്രഖ്യാപിച്ചതായി റോയിട്ടേഴ്‌സ് ആണ് റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്.

ആഗോള ഐ.ടി, സോഷ്യല്‍ മീഡിയ, ഓണ്‍ലൈന്‍ ട്രേഡിങ് ഭീമന്‍ കമ്പനികളെല്ലാം കഴിഞ്ഞ ഏതാനും മാസമായി അവയിലെ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടുകൊണ്ടിരിക്കയാണ്. ആഗോള മാന്ദ്യത്തിന്റെയും കൊവിഡിന്റെ ഭാഗമായ തകര്‍ച്ചകളുടെയും പ്രതിഫലനമായാണ് ഇത്തരം പതിനായിരക്കണക്കായ പിരിച്ചുവിടലുകളെ സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്.

thepoliticaleditor
Spread the love
English Summary: google mother firm fires 12000 employees

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick