Categories
latest news

ഹിമാചലില്‍ മുഖ്യമന്ത്രിയെ തീരുമാനിച്ചു…പ്രമുഖ ഠാക്കൂര്‍ നേതാവ് സുഖ്വിന്ദര്‍ സിങ് സുഖു

ഹിമാചല്‍ പ്രദേശില്‍ ഭൂരിപക്ഷ സമൂദായമായ ഠാക്കൂര്‍മാരുടെ ഇടയിലെ പ്രമുഖ നേതാവായ സുഖ് വിന്ദര്‍ സിങ് സുഖുവിനെ മുഖ്യമന്ത്രിയായി തീരുമാനിച്ചു. പി.സി.സി. അധ്യക്ഷയായ പ്രതിഭാ സിങ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് വലിയ അവകാശവാദം ഉന്നയിച്ചെങ്കിലും തീരുമാനം സുഖുവിന് അനുകൂലമായിരുന്നു. കൂടുതല്‍ എം.എല്‍.എ.മാരും ഇദ്ദേഹത്തെ പിന്തുണയ്ക്കുന്നവരായിരുന്നു. ഉപമുഖ്യമന്ത്രിമാര്‍ രണ്ടു പേരുണ്ടാകുമെന്ന സൂചനയുണ്ട്. അതിലൊരാള്‍ പ്രതിഭാ സിങിന്റെ മകന്‍ ആകുമെന്നും അഭ്യൂഹം പരക്കുന്നുണ്ട്. എന്നാല്‍ ഇത് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. പ്രതിഭയെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമാണ് മകന് പ്രധാന സ്ഥാനം നല്‍കുന്നതെന്നതാണ് സമവാക്യം.
ഉപമുഖ്യമന്ത്രിയായി ഉറപ്പിച്ച പേര് പാര്‍ലമെന്ററി പാര്‍ടി നേതാവായിരുന്ന മുകേഷ് അഗ്നിഹോത്രിയുടെതാണ്.
58 കാരനായ സുഖു വ്യാഴാഴ്ച റെക്കോഡ് അഞ്ചാം തവണയും സംസ്ഥാന നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ബിജെപിയുടെ വിജയ് അഗ്നിഹോത്രിയെ 3,363 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയിരുന്നു . ഹിമാചൽ പ്രദേശിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ ആളുകൾ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് സുഖു. മുൻ സംസ്ഥാന പാർട്ടി മേധാവി സുഖ്‌വീന്ദർ സിംഗ് സുഖു, സിപിഎൽ നേതാവ് മുകേഷ് അഗ്നിഹോത്രി, പാർട്ടി നേതാവ് രജീന്ദർ റാണ എന്നിവരെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി നേരത്തെ വാർത്തയുണ്ടായിരുന്നു. “ഞാനൊരു കോൺഗ്രസ് പ്രവർത്തകനാണ്, എല്ലായ്‌പ്പോഴും ഒരു സാധാരണ പ്രവർത്തകനായാണ് ഞാൻ പ്രവർത്തിച്ചത്. ഒരിക്കലും പദവി ആഗ്രഹിച്ചിട്ടില്ല. കോൺഗ്രസ് എന്നെ സംസ്ഥാന പാർട്ടി അധ്യക്ഷനാക്കിയിരുന്നു. പാർട്ടി എനിക്ക് ഒരുപാട് തന്നു, പാർട്ടിയുടെ ഉത്തരവ് അനുസരിക്കേണ്ടത് എന്റെ കടമയാണ്- സുഖ് വിന്ദര്‍ സിങ് സുഖു വാർത്താമാധ്യമങ്ങളോട് പ്രതികരിച്ചു..

Spread the love
English Summary: SUKHWINDER SINGH SUKHU AS HIMACHAL CM

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick