Categories
kerala

എൽദോസ് കുന്നപ്പിള്ളിയെ പാർട്ടി ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തു

ലൈംഗിക പീഡനക്കേസിൽ പ്രതിയായ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയെ കെപിസിസി ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തു. കെപിസിസി അംഗമാണ് എൽദോസ് . എൽദോസിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് കെപിസിസി അറിയിച്ചു. ജനപ്രതിനിധി എന്ന നിലയിൽ വേണ്ടത്ര ജാഗ്രത പുലർത്തിയില്ല. കെപിസിസി, ഡിസിസി പ്രവർത്തനങ്ങളിൽ നിന്ന് എൽദോസിനെ മാറ്റിനിർത്തും. ആറുമാസത്തെ നിരീക്ഷണകാലയളവിനു ശേഷം തുടർനടപടി.തീരുമാനിക്കും. എല്‍ദോസിനെതിരെ നടപടി വൈകുന്നതില്‍ മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാക്കളില്‍ പ്രമുഖര്‍ കഴിഞ്ഞ ദിവസങ്ങളില്‍ രംഗത്തുവന്നിരുന്നു. മാത്രമല്ല, എല്‍ദോസ്‌ കാണിച്ച നടപടികള്‍ അംഗീകരിക്കാനാവില്ലെന്നും നേതാക്കള്‍ പരസ്യമായി പ്രതികരിച്ചിരുന്നു.

നിലവില്‍ സി.പി.എം. നേതൃത്വം വലിയ തോതില്‍ ലൈംഗിക ആരോപണ വിവാദങ്ങള്‍ നേരിടുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ നടപടി സമൂഹത്തില്‍ ഒരു താരതമ്യത്തിനും അത്തരം ചര്‍ച്ചയ്‌ക്കും വഴിതുറക്കുമെന്ന കണക്കുകൂട്ടലും കെ.പി.സി.സി. നേതൃത്വത്തിലുണ്ട്‌. സി.പി.എം.നേതാക്കള്‍ക്കെതിരെ കഴിഞ്ഞ ദിവസം സ്വപ്‌ന സുരേഷ്‌ ഉയര്‍ത്തിയ മാരകമായ ആരോപണങ്ങള്‍ നിഷേധിക്കാന്‍ പോലും സി.പി.എമ്മിന്‌ സാധിച്ചിട്ടില്ല.

thepoliticaleditor
Spread the love
English Summary: suspension for eldose kunnappilli

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick