Categories
kerala

തെരുവുനായ്‌ക്കളെ കൊല്ലുന്നത്‌ പരിഹാരമല്ല, അത് കുറ്റമാണ്…ഈ വർഷം മരിച്ച 21 പേരില്‍ 15 പേരും വാക്‌സിനെടുക്കാത്തവര്‍-മുഖ്യമന്ത്രി

തെരുവു നായ്‌ക്കളെ കൊന്നത്‌ കൊണ്ട്‌ പേ വിഷബാധയ്‌ക്ക്‌ പരിഹാരമാകില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഈ വര്‍ഷം പേവിഷ ബാധയില്‍ 21 പേര്‍ മരിച്ചെന്നും അതില്‍ 15 പേരും വാക്‌സിന്‍ സ്വീകരിച്ചിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തെരുവില്‍ കാണുന്ന പട്ടികളെ തല്ലിയും വിഷം കൊടുത്തും കെട്ടിത്തൂക്കിയും കൊല്ലുന്നത്‌ പ്രശ്‌നപരിഹാരമാണെന്ന്‌ ആരെങ്കിലും കരുതുന്നത്‌ അംഗീകരിക്കാനാവില്ല. ഇങ്ങനെ ചെയ്യുന്നത്‌ കുറ്റകരമാണ്‌ എന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. മാലിന്യ സംസ്‌കരണം നന്നായി നടപ്പിലാക്കുക എന്നത്‌ പ്രധാനപ്പെട്ട കാര്യമാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

Spread the love
English Summary: press conferance of pinarayi vijayan

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick