Categories
kerala

റൂം ഫോര്‍ റിവര്‍ പദ്ധതിയെ പരിഹസിക്കേണ്ടതില്ല…യാഥാര്‍ഥ്യം ഇതാണ്‌-മുഖ്യമന്ത്രി കൃത്യമായി വിശദീകരിക്കുന്നു

നെതര്‍ലാന്‍ഡിലെ റൂം ഫോര്‍ റിവര്‍ പദ്ധതി ഇവിടെ പകര്‍ത്താന്‍ തീരുമാനിച്ചുവെന്ന്‌ പറഞ്ഞത്‌ വെച്ച്‌ മാധ്യമങ്ങള്‍ ഉള്‍പ്പെടെ ധാരാളം പരിഹസിച്ചു വരികയാണെങ്കിലും അതിന്റെ യാഥാര്‍ഥ്യം അന്വേഷിക്കാന്‍ ആരും പലരും തയ്യാറായില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പത്തു വര്‍ഷം കൊണ്ടാണ്‌ അവിടെ ഈ പദ്ധതി നടപ്പാക്കിയത്‌. 2006-ല്‍ തുടങ്ങി 2015-ലാണ്‌ പൂര്‍ത്തിയായത്‌.

പമ്പ, അച്ചന്‍കോവിലാര്‍ മണിമലയാര്‍ എന്നിവയിലെ ജലത്തിന്റെ ഒഴുക്ക്‌ സുഗമമാക്കാനായി ചളിയും മണലും എടുത്തു. പൂര്‍ണമായും വറ്റിയ വരട്ടാറിനെ പുനരുജ്ജീവിപ്പിച്ചു. തോട്ടപ്പള്ളി സ്‌പില്‍വേയിലെ 360 മീറ്റര്‍ പൊഴി മുറിച്ച്‌ വെള്ളം കടലിലേക്ക്‌ സുഗമമായി പോകാന്‍ വഴിതെളിച്ചു. ജലാശയങ്ങളിലെ നീരൊഴുക്ക്‌ സുഗമമാക്കാനും കടലിലേക്ക്‌ ജലം എളുപ്പും ഒഴുകിപ്പോകാനുമുള്ള പദ്ധതി നടപ്പാക്കി വരികയാണ്‌. വെറും രണ്ട്‌ വര്‍ഷമാണ്‌ റൂം ഫോര്‍ റിവര്‍ പദ്ധതി തുടങ്ങിയിട്ട്‌ ആയിട്ടുള്ളൂ. നല്ല രീതിയിലുള്ള പുരോഗതി ഇതില്‍ കൈവരിച്ചിട്ടുണ്ട്‌. ഇതാണ്‌ യാഥാര്‍ഥ്യം-മുഖ്യമന്ത്രി പറഞ്ഞു. കാര്യങ്ങള്‍ മനസ്സിലാക്കാതെയാണ്‌ പദ്ധതി നടപ്പാക്കിയോ, വിദേശത്ത്‌ പോയിട്ടെന്തായി എന്നിങ്ങനെ പരിഹസിക്കുന്നത്‌ എന്നാണ്‌ മുഖ്യമന്ത്രി വിശദീകരിച്ചത്‌.

thepoliticaleditor
Spread the love
English Summary: room for river project in progress says chief minister

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick