Categories
kerala

എന്‍.സി.പി. അധ്യക്ഷന്‍ വീണ്ടും പി.സി.ചാക്കോ

എതിര്‍സ്ഥാനാര്‍ഥിയായി കുട്ടനാട്‌ എം.എല്‍.എ. തോമസ്‌ കെ.തോമസ്‌ ഉണ്ടാകുമെന്നു അഭ്യൂഹം ഉണ്ടായിരുന്നെങ്കിലും എന്‍.സി.പി.അധ്യക്ഷനായി ഒടുവില്‍ പി.സി.ചാക്കോ തന്നെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. മന്ത്രി എ.കെ.ശശീന്ദ്രന്‍ ചാക്കോയുടെ പേര്‌ നിര്‍ദ്ദേശിച്ചു. എന്നാൽ ശശീന്ദ്രൻ പക്ഷത്തിന്റെ പിന്തുണ ലഭിച്ചിട്ടും പി.സി. ചാക്കോ പക്ഷത്തിന് കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ തിരിച്ചടിയുണ്ടായി എന്നാണ് റിപ്പോർട്ടുകൾ. ഇതിനിടയില്‍ ഭിന്നത മറനീക്കി പുറത്തുവന്ന സംഭവവും ഉണ്ടായി. ശശീന്ദ്രന്‍ വിഭാഗവും തോമസ്‌ കെ.തോമസ്‌ വിഭാഗവും അവസാനനിമിഷം രഹസ്യ ഒത്തുതീര്‍പ്പുണ്ടാക്കിയതില്‍ പ്രതിഷേധിച്ചാണെന്നു പറയപ്പെടുന്നു, പാര്‍ടി സംസ്ഥാന ജനറല്‍ കൗണ്‍സിലില്‍ നിന്നും മുന്‍ ദേശീയ നേതാവ്‌ കൂടിയായ മലപ്പുറം ജില്ലാക്കാരനായ എന്‍.എ.മുഹമ്മദ്‌ കുട്ടി ഇറങ്ങിപ്പോയി.

Spread the love
English Summary: PC CHACKO ELECTED AGAIN AS NCP PRESIDENT

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick