Categories
kerala

ലഹരി ഗുളികകളുമായി ദമ്പതികളായ നഴ്സിംഗ് വിദ്യാർത്ഥികൾ പിടിയിൽ

ലഹരി ഗുളികകളുമായി ദമ്പതികളായ നഴ്സിംഗ് വിദ്യാർത്ഥികൾ പിടിയിൽ. ഓണം സ്‌പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ചു തിരുവനന്തപുരം ചാക്ക ബൈപ്പാസിൽ എക്‌സൈസ് നടത്തിയ പരിശോധനയിലാണ് ബൈക്കിൽ സഞ്ചരിച്ച ദമ്പതികൾ പിടിയിലായത്. ഇവരുടെ കൈവശം 200 നൈട്രോസെപാം ഗുളികകളുണ്ടായിരുന്നു. തിരുവനന്തപുരം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എസ്.എസ്. ഷിജുവിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ചിറയിൻകീഴ് സ്വദേശിയായ പ്രജിൻ (27), ഇയാളുടെ ഭാര്യ ദർശന എസ് പിളള (22) എന്നിവരാണ് പിടിയിലായത്. അവസാന വർഷ നഴ്സിംഗ് വിദ്യാർത്ഥികളാണ് പ്രജിനും ദർശനയും.

Spread the love
English Summary: nursing student couple arrested with drug capsules

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick