Categories
latest news

സിദ്ദിഖ്‌ കാപ്പന്‍ ജയിലില്‍ തന്നെ…കുരുക്കിട്ട്‌ കേന്ദ്ര ഏജന്‍സി

സുപ്രീം കോടതി ജാമ്യം അനുവദിച്ചെങ്കിലും മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പൻ ജയിലിൽ തന്നെ. കാപ്പന് പുറത്തിറങ്ങാൻ സാധിക്കാത്ത സാഹചര്യം ഉണ്ടായിരിക്കുന്നു. കാപ്പൻ ലക്‌നൗവിലെ ജയിലിൽ തുടരുമെന്ന് ജയിൽ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷിക്കുന്ന കേസ് ഇപ്പോഴും നിലനിൽക്കുന്നതിനാലാണിത്.

ദലിത് പെൺകുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ, ഉത്തർപ്രദേശിലെ ഹത്രസിലേക്കുള്ള യാത്രയ്ക്കിടെ, ഹഥ്റസ് ബലാൽസംഗത്തിലെ ഇരയുടെ വീട്ടിലേയ്ക്കുള്ള യാത്രാമധ്യേ ആയിരുന്നു സിദ്ദിഖ് കാപ്പനെയും കൂടെയുണ്ടായിരുന്ന പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെയും കലാപ ഗൂഢാലോചന ആരോപിച്ച് 2020 ഒക്ടോബർ 6നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ യു.എ.പി.എ ചുമത്തിയിരുന്നു.
ഒരു ലക്ഷം രൂപയ്ക്കും ആൾ ജാമ്യത്തിലുമാണ് ചീഫ് ജസ്റ്റിസ് യു.യു ലളിതും ജസ്റ്റിസ് രവീന്ദ്ര ഭട്ടും അടങ്ങുന്ന ബഞ്ച് സിദ്ദിഖ് കാപ്പന് കർശന വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചത്.

thepoliticaleditor
Spread the love
English Summary: siddique kappan will remain in jail due to ed case

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick