Categories
latest news

പൗരത്വനിയമ ഭേദഗതി: മറുപടി നല്‍കാന്‍ കേന്ദ്രത്തിന്‌ സുപ്രീംകോടതി നിര്‍ദ്ദേശം

പൗരത്വനിയമ ഭേദഗതിക്കെതിരായ ഹര്‍ജികളിന്‍മേല്‍ കേന്ദ്രസര്‍ക്കാരിന്‌ പറയാനുള്ളത്‌ കേള്‍ക്കാന്‍ സുപ്രീംകോടതി തീരുമാനം. മറുപടി ഫയല്‍ ചെയ്യാന്‍ കേന്ദ്രസര്‍ക്കാരിന്‌ കോടതി നിര്‍ദ്ദേശം നല്‍കി. കേസ്‌ വീണ്ടും ഒക്ടോബര്‍ 31-ന്‌ പരിഗണിക്കും. കേന്ദ്രസര്‍ക്കാരിനൊപ്പം ആസ്സാം, ത്രിപുര സംസ്ഥാന സര്‍ക്കാരും മറുപടി സത്യവാങ്‌മൂലം ഫയല്‍ ചെയ്യണമെന്ന്‌ ചീഫ്‌ ജസ്റ്റിസ്‌ യു.യു.ലളിത്‌, ജസ്റ്റിസ്‌ എസ്‌.രവീന്ദ്ര ഭട്ട്‌ എന്നിവരടങ്ങിയ ബെഞ്ച്‌ നിര്‍ദ്ദേശിച്ചു. കേസ്‌ ഹിയറിങിന്‌ പ്രത്യേക ഷെഡ്യൂള്‍ തയ്യാറാക്കണമെന്ന്‌ ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ കപില്‍ സിബല്‍ ആവശ്യപ്പെട്ടു. കോടതിക്കു മുമ്പാകെയുള്ള ഹര്‍ജികളില്‍ രണ്ടു വിഭാഗത്തിലുള്ള വിഷയങ്ങള്‍ ഉണ്ടെന്നും അത്‌ വേര്‍തിരിച്ച്‌ പരിഗണിക്കണമെന്നും സിബല്‍ ആവശ്യപ്പെട്ടു. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും ഇതിനോട്‌ യോജിച്ചു. ഹര്‍ജികള്‍ വേര്‍തിരിച്ച്‌ മുന്‍കൂറായി തന്നെ പ്രഖ്യാപിക്കണമെന്നും ഇങ്ങനെ ചെയ്‌താല്‍ ആവര്‍ത്തനം ഉള്‍പ്പെടെ ഒഴിവാക്കാനാവുമെന്നും മേത്ത പറഞ്ഞു.

ബാബരി മസ്‌ജിദ്‌, രാമജന്‍മ ഭൂമി കേസ്‌ പോലെ വളരെ സങ്കീര്‍ണമായ വാദപ്രതിവാദങ്ങള്‍ക്ക്‌ വഴി തുറന്നേക്കാവുന്ന കേസ്‌ ആണ്‌ പൗരത്വനിയമ ഭേദഗതിയുമായി ബന്ധപ്പെട്ട്‌ സുപ്രീംകോടതിയുള്ള ഹര്‍ജികളിലെത്‌ എന്ന സൂചനയുണ്ട്‌.

thepoliticaleditor
Spread the love
English Summary: citizens amendment act supreme court seeks centres response

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick