Categories
latest news

1947 ആഗസ്‌റ്റ്‌ 15-നു ശേഷവും ഗ്യാന്‍വാപി പള്ളിയില്‍ ഹിന്ദുവിഗ്രഹങ്ങളെ പൂജിച്ചിരുന്നു : വാരാണസി കോടതി

1947 ആഗസ്‌റ്റ്‌ 15-നു ശേഷവും വാരാണസി ഗ്യാന്‍വാപി പള്ളിയില്‍ ഹിന്ദു വിഗ്രഹങ്ങളെ പൂജിച്ചിരുന്നുവെന്നും അതിനാല്‍ ഹിന്ദു സ്‌ത്രീകള്‍ ആരാധിക്കാനുള്ള അവകാശം ആവശ്യപ്പെട്ട്‌ നല്‍കിയ ഹര്‍ജി നിലനില്‍ക്കുമെന്നും വാരാണസി ജില്ലാ കോടതി ജഡ്‌ജി അജയ്‌ കൃഷ്‌ണ വിശ്വേഷ നിരീക്ഷിച്ചു. ഹിന്ദുക്കളെ ആരാധിക്കാന്‍ അനുവദിക്കുന്നതിനെതിരെ മസ്‌ജിദ്‌ കമ്മിറ്റി നല്‍കിയ ഹര്‍ജി കോടതി തള്ളുകയും ചെയ്‌തു. 1947 ആഗസ്‌റ്റ്‌ 15-ന്‌ ഉള്ള ആരാധനാ രീതികള്‍ എങ്ങിനെയോ അത്‌ നിലനിര്‍ത്തണമെന്നതാണ്‌ ഇതു സംബന്ധിച്ച്‌ നിലവിലുള്ള പ്ലേസസ്‌ ഓഫ്‌ വെര്‍ഷിപ്പ്‌ ആക്ടില്‍ പറയുന്നത്‌.
1993 വരെ ഗ്യാന്‍വാപി മസ്‌ജിദ്‌ സമുച്ചയത്തിലുള്ള ശ്രീനഗര്‍ ഗൗരിമാതാവ്‌, ഹനുമാന്‍, ഗണേശന്‍ എന്നീ ദൈവങ്ങളുടെ വിഗ്രഹങ്ങളില്‍ തങ്ങള്‍ ആരാധന നടത്തിയിരുന്നതായും 1993 മുതല്‍ ഇത്‌ വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാക്കി നിയന്ത്രിക്കപ്പെട്ടുവെന്നും ഹര്‍ജിക്കാരായ അഞ്ച്‌ സ്‌ത്രീകള്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ തന്നെ 1993-നു മുമ്പുള്ള സ്ഥിതിയിലേക്ക്‌ ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണമെന്നാണ്‌ ഹര്‍ജിക്കാരുടെ ആവശ്യം. 1991-ലെ പ്ലേസസ്‌ ഓഫ്‌ വെര്‍ഷിപ്പ്‌ ആക്ട്‌ ഗ്യാന്‍വാപി സമുച്ചയത്തിലെ ആരാധന തടയുന്നതിന്‌ ബാധകമാക്കാനാവില്ല എന്നും വാദിച്ചു. ഈ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

Spread the love
English Summary: gyan vapi case observation of court

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick