Categories
kerala

സഹകരണമേഖലയിലെ സാമ്പത്തിക തട്ടിപ്പില്‍ ക്രിമിനല്‍ നടപടിക്കായി നിയമം ഭേദഗതി ചെയ്യും

സഹകരണ സ്ഥാപനങ്ങളില്‍ സാമ്പത്തികമുള്‍പ്പെടെയുള്ള തട്ടിപ്പുകള്‍ നടത്തുന്നവര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കാന്‍ സാധിക്കും വിധം സഹകരണ നിയമത്തില്‍ ഭേദഗതി വരുത്തുമെന്ന്‌ മന്ത്രി വി.എന്‍.വാസവന്‍ പ്രസ്‌താവിച്ചു. മാത്രമല്ല, സഹകരണ സംഘം പൂട്ടിപ്പോയാല്‍ ഇപ്പോള്‍ ഇടപാടുകാര്‍ക്ക്‌ നല്‍കുന്ന ഗാരന്റി രണ്ട്‌ ലക്ഷത്തിന്റെതാണ്‌. അത്‌ അപര്യാപ്‌തമായതിനാല്‍ കുറഞ്ഞത്‌ അഞ്ച്‌ ലക്ഷത്തിന്റെ ഗ്യാരന്റിയാക്കുന്ന രീതിയില്‍ ബോര്‍ഡിന്റെ വ്യവസ്ഥകളില്‍ മാറ്റം വരുത്തുമെന്നും മന്ത്രി പറഞ്ഞു.

കരുവന്നൂര്‍ സഹകരണ ബാങ്കിന്റെതുള്‍പ്പെടെയുള്ള നിക്ഷേപം തിരിച്ചു നല്‍കാന്‍ ബുദ്ധിമുട്ടുന്ന സംഘങ്ങളെ സഹായിക്കാന്‍ 500 കോടിയുടെ സഞ്ചിത നിധി രൂപീകരിക്കാനും തീരുമാനിച്ചതായി മന്ത്രി അറിയിച്ചു.

thepoliticaleditor

കരുവന്നൂര്‍ ബാങ്കിന്‌ നിക്ഷേപകര്‍ക്ക്‌ പണം തിരികെ നല്‍കാനായി 35 കോടി അടിയന്തിരമായി നല്‍കും. പണം തിരിച്ചുകിട്ടാത്തതിനാല്‍ മതിയായ ചികില്‍സ കിട്ടാതെ മരണമടഞ്ഞ ഫിലോമിനയുടെ നിക്ഷേപത്തുക മുഴുവനായി ഇന്ന്‌ വീട്ടിലെത്തിക്കാനും തീരുമാനിച്ചിട്ടുണ്ട്‌. തട്ടിപ്പു നടത്തിയ ബാങ്കിന്റെ അംഗങ്ങളുടെ സ്വത്ത്‌ കണ്ടുകെട്ടാനും തീരുമാനിച്ചതായും മന്ത്രി പറഞ്ഞു.

Spread the love
English Summary: v n vasavan statement

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick