Categories
kerala

ഇന്നെങ്കിലും 20 കോടി കിട്ടിയില്ലെങ്കില്‍ കെ.എസ്‌.ആര്‍.ടി.സി. കട്ടപ്പുറത്താകും

പത്ത്‌ ജില്ലകളില്‍ കെ.എസ്‌.ആര്‍.ടി.സി. ഡീസല്‍ ക്ഷാമം കാരണം ഷെഡ്യൂളുകള്‍ നിര്‍ത്തിവെച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ധനവകുപ്പിനോട്‌ അഭ്യര്‍ഥിച്ചിട്ടുള്ള 20 കോടി സഹായം ഇന്നെങ്കിലും കിട്ടിയില്ലെങ്കില്‍ ബാക്കി ജില്ലകളില്‍ ഉള്‍പ്പെടെ ബസ്സുകള്‍ നിശ്ചലമാകുന്ന അവസ്ഥായാകും ഉണ്ടാകുക. 20 കോടി ഇന്ന്‌ അനുവദിച്ചാലും നടപടി ക്രമം പൂര്‍ത്തിയാക്കി ഫലത്തില്‍ തിങ്കളാഴ്‌ച മാത്രമേ പണം കിട്ടൂ.
കൊല്ലം, തൃശ്ശൂര്‍, കാസര്‍ഗോഡ്‌, പത്തനംതിട്ട, കോട്ടയം, കണ്ണൂര്‍,വയനാട്‌ എന്നിവിടങ്ങളില്‍ ധാരാളം ഷെഡ്യൂളുകള്‍ മുടങ്ങിയെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. ശമ്പളം നല്‍കാനും മറ്റുമായി സര്‍ക്കാര്‍ നല്‍കുന്ന 50 കോടിയില്‍ 20 കോടി കിട്ടാനുണ്ട്‌. അത്‌ ആവശ്യപ്പെട്ടിട്ട്‌ മൂന്നാഴ്‌ചയായി. ജീവനക്കാര്‍ക്ക്‌ ഇതുവരെയും ജൂലൈയിലെ ശമ്പളവും നല്‍കിയിട്ടില്ല. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‌ 123 കോടിയും പലിശയും ഉള്‍പ്പെടെ 139 കോടിയോളം രൂപ കെ.എസ്‌.ആര്‍.ടി.സി. നല്‍കാനുണ്ട്‌. അതിനാല്‍ ഇനി അവര്‍ കടമായി ഡീസല്‍ നല്‍കില്ല. കോഴിക്കോട്‌ ഇന്നലെ ഒരു സ്വകാര്യ പമ്പില്‍ നിന്നും 6000 ലിറ്റര്‍ ഡീസല്‍ സംഘടപ്പിച്ചാണത്രേ അത്യാവശ്യ സര്‍വ്വീസുകള്‍ നടത്തിയത്‌. കണ്ണൂര്‍ തിരുവനന്തപുരം സൂപ്പര്‍ ഡീലക്‌സ്‌ ഉള്‍പ്പെടെയുള്ള ദീര്‍ഘ സര്‍വ്വീസുകള്‍ പോലും ഇന്നലെ മുടങ്ങിയെന്നാണ്‌ റിപ്പോര്‍ട്ട്‌. കിലോമീറ്ററിനു 35 രൂപ വരുമാനം ലഭിക്കാത്ത ാെര്‍ഡിനറി സര്‍വ്വീസുകള്‍ നിര്‍ത്താനാണ്‌ കഴിഞ്ഞ ദിവസം തീരുമാനിച്ചത്‌. ജനം വല്ലാതെ വലയുന്ന അവസ്ഥ തെക്കന്‍ ജില്ലകളില്‍ ഉണ്ട്‌. യാത്രാക്ലേശത്തിനു കാരണം മഴയും അവധിയും മൂലമുള്ള സര്‍വ്വീസ്‌ കുറവാണെന്നാണ്‌ ഡിപ്പോകളില്‍ നല്‍കുന്ന ഔദ്യോഗിക വിശദീകരണം.

Spread the love
English Summary: heavy diesel shortage in kasrtc

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick