കഴിഞ്ഞ ദിവസം എസ്എഫ്ഐ പ്രവർത്തകർ അടിച്ചുതകർത്ത കല്പറ്റയിലെ എംപി ഓഫീസ് രാഹുൽ ഗാന്ധി സന്ദർശിച്ചു. ഓഫീസ് തകർത്തത് കുട്ടികളുടെ അറിവില്ലായ്മ ആണെന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു. സംഘടനയെയോ സിപിഎമ്മിനെയോ പരാമർശിക്കാതെയാണ് രാഹുലിന്റെ പ്രതികരണം.
“ദൗര്‍ഭാഗ്യകരമായ സംഭവമാണ് നടന്നത്.തകർത്തത് എംപിയുടേത് മാത്രമായ ഓഫീസല്ല വയനാടിന്റെ മുഴുവൻ ജനങ്ങളുടെയും ഓഫീസാണ്. അക്രമം പ്രശ്നങ്ങൾ പരിഹരിക്കുമെന്ന ചിന്ത രാജ്യത്തുടനീളം പലരിലും കണ്ടുവരുന്നു. എന്നാൽ അക്രമം പ്രശ്നങ്ങൾക്ക് പരിഹാരമാവുകയില്ല. ഓഫീസ് അക്രമിച്ച കുട്ടികൾ ഇതിന്റെ അനന്തരഫലം അറിയാതെ ചെയ്തതാണ്. അവരോട് യാതൊരു ദേഷ്യവും ഇല്ല”- രാഹുൽ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.