Categories
latest news

ഷിന്‍ഡെ മുഖ്യമന്ത്രിയെന്ന പ്രഖ്യാപനത്തില്‍ മതിമറന്ന്‌ വിമത എം.എല്‍.എമാരുടെ നൃത്തം…(വീഡിയോ), മന്ത്രിസഭയിലേക്കില്ലെന്ന്‌ ഫഡ്‌നവിസ്‌

ഏക്‌നാഥ്‌ ഷിന്‍ഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുമെന്ന പ്രഖ്യാപനം വന്നതിനു പിന്നാലെ ഗോവയിലെ ഹോട്ടലില്‍ ഉന്മാദ നൃത്തം ചവിട്ടി വിമത എം.എല്‍.എ.മാര്‍. ആനന്ദ നിൃത്തം ചവിട്ടുന്ന ജനപ്രതിനിധികളുടെ വീഡിയോ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടു.

അതേസമയം താന്‍ മന്ത്രിസഭയുടെ ഭാഗമാകില്ലെന്ന്‌ നേരത്തെ മുഖ്യമന്ത്രി സ്ഥാനത്തേക്ക്‌ ഉറപ്പിച്ചിരുന്ന ദേവേന്ദ്ര ഫഡ്‌നവിസ്‌ പ്രസ്‌താവിച്ചു ഷിന്‍ഡെക്കു കീഴില്‍ ഉപ മുഖ്യമന്ത്രിയായി ഇരിക്കാനുള്ള വൈമനസ്യമാണ്‌ ഫഡ്‌നവിസിന്റെ തീരുമാനത്തിനു പിന്നില്‍. 2019-ല്‍ ശിവസേനയുമായി ചേര്‍ന്ന്‌ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച്‌ ജയിച്ച്‌ സര്‍ക്കാര്‍ രൂപീകരണത്തിലേക്കെത്തിയപ്പോള്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി വാശി പിടിച്ച ബി.ജെ.പി.യുടെ നേതാവായിരുന്നു ഫഡ്‌നവിസ്‌.

thepoliticaleditor

ഫഡ്‌നവിസ്‌ മുഖ്യമന്ത്രിയും ഷിന്‍ഡെ ഉപമുഖ്യമന്ത്രിയുമാകുമെന്നായിരുന്നു ഇന്ന്‌ ഉച്ച വരെയുണ്ടായിരുന്ന ധാരണ. എന്നാല്‍ ശിവസേനയ്‌ക്ക്‌ നിലവിലുണ്ടായിരുന്ന മുഖ്യമന്ത്രിസ്ഥാനം നഷ്ടപ്പെടുത്തി എന്ന വികാരം ഷിന്‍ഡെ ക്യാമ്പിനോട്‌ സേനാ അണികള്‍ക്ക്‌ ഉണ്ടായേക്കാമെന്നും അത്‌ ഉദ്ധവ്‌ താക്കറെ വിഭാഗം മുതലെടുക്കാനിടയുണ്ടെന്നും തിരിച്ചറഞ്ഞതിനെ തുടര്‍ന്നാണ്‌ ബി.ജെ.പി. നേതൃത്വം തന്ത്രപരമായ പിന്‍മാറ്റം നടത്തിയതും ഷിന്‍ഡെയെ മുഖ്യമന്ത്രിയായി തീരുമാനിച്ചതും. ഇതോടെ മുഖ്യമന്ത്രിസ്ഥാനം ശിവസേനയ്‌ക്ക്‌ നഷ്ടപ്പെടുന്നില്ല എന്ന മെച്ചം ഉണ്ട്‌. ഉദ്ധവിനുള്ള സ്വാധീനം നഷ്ടമാക്കാനും ഇതു മൂലം കഴിയും.

Spread the love
English Summary: josh of dissident mlas of maharashtra in goa hotel

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick