വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു ചികില്‍സയിലിരിക്കുന്ന ബി.ജെ.പി.നേതാവ് അഡ്വ. ശങ്കു ടി.ദാസിന്റെ ആരോഗ്യനില മെച്ചപ്പെടുന്നു. മരുന്നുകളോട് ശരീരം പ്രതികരിച്ചു തുടങ്ങിയെന്നാണ് സൂചന. എന്നാല്‍ അപകട നില തരണം ചെയ്‌തിട്ടില്ല.
ഓഫീസില്‍ നിന്ന് വീട്ടിലേക്ക് മടങ്ങും വഴി ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് മലപ്പുറം ജില്ലയിലെ പെരുന്താണിയില്‍ വച്ച് ശങ്കു സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചത്. കൂട്ടിയിടിയുടെ ആഘാതത്തില്‍ കരളിനേറ്റ പരിക്കാണ് രക്തസ്രാവത്തിനും രക്തസമ്മര്‍ദ്ദം കുറയുന്നതിനും ഇടയാക്കിയത് . ഇതേ തുടര്‍ന്ന് അദ്ദേഹത്തെ ആന്‍ജിയോ എംബോളൈസേഷനും വിധേയനാക്കിയിരുന്നു
ശങ്കുവിന്റെ ആരോഗ്യം വീണ്ടെടുക്കുന്നതിനായി അദ്ദേഹത്തിന്റെ ആരാധകരും സുഹൃത്തുക്കളും പ്രാര്‍ത്ഥനകളും വഴിപാടുകളും തുടരുന്നു . കേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങളില്‍ അദ്ദേഹത്തിനായി മൃത്യുഞ്ജയ ഹോമം ഉള്‍പ്പെടെയുള്ള വഴിപാടുകള്‍ നടത്തി വരികയാണ് .
