Categories
latest news

വമ്പൻ ട്വിസ്റ്റ് ….ഏക്നാഥ് ഷിൻഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകും

ശിവസേന വിമത നേതാവ് ഏക്നാഥ് ഷിൻഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകും. ഷിൻഡെയ്‌ക്കൊപ്പം മുംബൈയിൽ ഗവർണറെ കണ്ട ശേഷം ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസാണ് വാർത്താസമ്മേളനത്തിൽ പ്രഖ്യാപനം നടത്തിയത്. സത്യപ്രതിജ്ഞ ഇന്ന് വൈകിട്ട് 7.30ന് നടക്കും. 2019-ൽ ബിജെപിയും ശിവസേനയും സഖ്യമായി നിന്ന് വിജയിച്ചതാണ്. ആവശ്യമായ ഭൂരിപക്ഷവും ലഭിച്ചിരുന്നു. സർക്കാരുണ്ടാക്കാമെന്നാണു പ്രതീക്ഷിച്ചതെങ്കിലും ബാലാസാഹേബ് എതിർത്തവരോടൊപ്പം സഖ്യമുണ്ടാക്കാനാണ് ശിവസേന അന്ന് തീരുമാനിച്ചത്.’’– ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.
2019 -ൽ തിരഞ്ഞെടുപ്പില്‍ വിജയിച്ചതിനു ശേഷം മുഖ്യമന്ത്രിസ്ഥാനത്തിന് ശിവസേന അവകാശവാദം ഉന്നയിച്ചപ്പോള്‍ അത് വിട്ടു നല്‍കാന്‍ ദേവേന്ദ്ര ഫഡ്‌നവിസ് തയ്യാറാവാതിരുന്നതാണ് ബി.ജെ.പി.-ശിവസേനാ സഖ്യം തകരാനിടയായതും ശരദ്പവാറിന്റെ കാര്‍മികത്വത്തില്‍ കോണ്‍ഗ്രസിനെയും ഒരുമിച്ച് ചേര്‍ത്ത് മഹാവികാസ് അഘാഡി സഖ്യമുണ്ടാക്കി ശിവസേനയ്ക്ക് മുഖ്യമന്ത്രിസ്ഥാനം നല്‍കി അധികാരത്തില്‍ വന്നതും.

Spread the love
English Summary: ek nath shinde will be the maharashtra chief minister

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick