റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയ കേസിലെ കണ്ണൂർ സ്വദേശിക്കു പിന്നിലെ “മാഡം” കോട്ടയം സ്വദേശിയെന്നു പോലീസ്. കണ്ണൂർ ഇരിട്ടി ചരൾ സ്വദേശി ബിൻഷ ഐസക്കിനു (28) പിന്നിലെ ബുദ്ധികേന്ദ്രം കോട്ടയം സ്വദേശിയായ ‘മാഡം’ ആണെന്നു ചോദ്യം ചെയ്യലിൽ വ്യക്തമായതോടെ ഈ പ്രതിയെ തേടി പൊലീസ് കോട്ടയത്തേക്ക് പോകും .
’മാഡത്തിന്റെ’ നിർദേശപ്രകാരമാണു ബിൻഷ തട്ടിപ്പ് നടത്തിയതെന്നാണു പൊലീസ് നിഗമനം. റിമാൻഡിലുള്ള ബിൻഷയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് മാഡത്തിന്റെ വിവരം അറിയുന്നത്. ഫെയ്സ് ബുക്ക് വഴിയാണ് മാഡവുമായി ബിൻഷ ബന്ധം സ്ഥാപിച്ചതെന്നും പൊലീസ് പറഞ്ഞു. ബാസ്കറ്റ് ബോൾ താരമായ ബിൻഷ കണ്ണൂർ സ്പോർട്സ് സ്കൂളിലാണു പഠിച്ചത്.