പുതിയ സൈനിക റിക്രൂട്ട്‌മെന്റ് പദ്ധതിക്കെതിരെ ഡിവൈഎഫ്‌എയും എസ്‌എഫ്‌ഐയും സംയുക്തമായി നടത്തിയ പാർലമെന്റ് മാർച്ചിൽ സംഘർഷം. മാർച്ച് പൊലീസ് തടഞ്ഞപ്പോൾ പ്രവർത്തകർ പ്രതിഷേധിച്ചു. ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് എ.എ.റഹീം എംപി ഉൾപ്പെടെയുള്ള നേതാക്കളെ പൊലീസ് വലിച്ചിഴച്ച് അറസ്റ്റ് ചെയ്തു നീക്കി. ജനപ്രതിനിധിയാണെന്ന് അവകാശപ്പെട്ടിട്ടും പോലീസ് അക്രമം തടഞ്ഞില്ല. മാധ്യമപ്രവർത്തകർക്കു നേരെയും അതിക്രമമുണ്ടായി. കൈരളി ടിവി പ്രവർത്തകരെ പൊലീസ് മർദിച്ചു.
ഐഷി ഘോഷ്, എസ്എഫ്ഐ അഖിലേന്ത്യാ സെക്രട്ടറി മയൂഖ് വിശ്വാസ്, മറ്റ് നേതാക്കളെ പൊലീസ് വാഹനത്തിലേക്ക് വലിച്ചിഴച്ചു. പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്‌റ്റേഷനു സമീപം എത്തിയ മാർച്ച് പ്രവർത്തകർ തടഞ്ഞു. എ.എ.റഹീം, മയൂഖ് വിശ്വാസ്, ഐഷി ഘോഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
