Categories
kerala

വിവാദ വനിത അനിത പുല്ലയില്‍ നിയമസഭാ സമുച്ചയത്തിലെത്തിയത് കൂടുതൽ വഴിത്തിരിവിലേക്ക്

മോന്‍സന്‍ മാവുങ്കലിന്റെ വ്യാജ പുരാവസ്‌തു കച്ചവടത്തിന്‌ സഹായം ചെയ്‌തതായി ആരോപണവിധേയായ വിവാദ വനിത അനിത പുല്ലയില്‍ ലോക കേരളസഭ നടക്കുന്ന നിയമസഭാ സമുച്ചയത്തിലെത്തിയത് കൂടുതൽ വഴിത്തിരിവിലേക്ക്. അനിത എത്തിയത് സഭാടിവിയുമായി സഹകരിക്കുന്ന ആൾക്കൊപ്പമെന്ന് വ്യക്തമായി. അനിത പുല്ലയിൽ എത്തിയ വാഹനം തിരിച്ചറിഞ്ഞിട്ടുണ്ട്. സഭാടിവിക്ക് സാങ്കേതിക സഹായം നൽകുന്ന പ്രവീൺ എന്നയാൾക്കൊപ്പമാണ് അനിത എത്തിയത്. ഇയാൾക്കെതിരഎ അന്വേഷണത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. സിസി ടിവി പരിശോധിക്കാൻ സ്പീക്കർ ചീഫ് മാർഷലിന് നിർദ്ദേശം നൽകി. അനിത പുല്ലയില്‍ കഴിഞ്ഞദിവസമാണ് ലോക കേരളസഭ സമ്മേളനം നടന്ന നിയമസഭാ സമുച്ചയത്തില്‍ എത്തിയത്. പ്രതിനിധി പട്ടികയില്‍ പേരില്ലാതിരുന്നിട്ടും സഭാ സമ്മേളനം നടന്ന ശങ്കരനാരായണന്‍ തമ്പി ഹാളിന് സമീപത്ത് അനിത എത്തിയത് വിവാദമായിരുന്നു. ഇതിനെത്തുടർന്ന് വാച്ച് ആന്‍ഡ് വാര്‍ഡ് അവരെ പുറത്താക്കുകയും ചെയ്തിരുന്നു.

Spread the love
English Summary: HOW ANITHA PULLAYIL ENTERED ASSEMBLY COMPLEX

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick