Categories
latest news

എൻസിപി നേതാക്കളായ അനിൽ ദേശ്മുഖിനും നവാബ് മാലിക്കിനും രാജ്യസഭാ വോട്ട് ചെയ്യാനാവില്ല

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജയിലിൽ കഴിയുന്ന മഹാരാഷ്ട്ര എൻസിപി നേതാക്കളായ അനിൽ ദേശ്മുഖിന്റെയും നവാബ് മാലിക്കിന്റെയും, രാജ്യസഭാ വോട്ട് ചെയ്യാൻ അനുവദിക്കണമെന്ന ഹർജി കോടതി തള്ളി.

വെള്ളിയാഴ്ച നടക്കാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ഒരു ദിവസത്തെ ജാമ്യം ആവശ്യപ്പെട്ടാണ് ഇരുവരും കോടതിയെ സമീപിച്ചത്. എന്നാൽ ആവശ്യം മുംബൈയിലെ പ്രത്യേക കോടതി തള്ളുകയായിരുന്നു.

thepoliticaleditor

ദാവൂദ് ഇബ്രാഹിം കസ്‌കറിനും അദ്ദേഹത്തിന്റെ ചില അടുത്ത കൂട്ടാളികൾക്കുമെതിരെ രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് മാലിക് അറസ്റ്റിലായത്.

ദേശ്മുഖ് അദ്ദേഹത്തിനെതിരായ അഴിമതിക്കേസിലാണ് അറസ്റ്റ് ചെയ്യപ്പെട്ടത്.

മഹാരാഷ്ട്രയിൽ 6 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

Spread the love
English Summary: Court rejects Nawab Malik, Anil Deshmukh’s pleas to vote in Rajya Sabha polls

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick