വിശ്വാസ വോട്ടെടുപ്പിൽ 164 പേരുടെ പിന്തുണയോടെ ഏക്നാഥ് ഷിന്‍ഡെയ്ക്ക് വിജയം…

മഹാരാഷ്ട്രയിൽ വിശ്വാസവോട്ടെടുപ്പിൽ 164 പേരുടെ പിന്തുണയോടെ ഏക്നാഥ് ഷിന്‍ഡെ വിജയിച്ചു.143 പേരുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യമുള്ളത്. 40 ശിവസേന എംഎല്‍എമാര്‍ ഷിന്‍ഡെയ്ക്ക് അനുകൂലമായി വോട്ട് ചെയ്തു. രണ്ട് ശിവസേന എംഎല്‍എമാര്‍ കൂടി കൂറുമാറി ഷിന്‍ഡെയ്ക്കപ്പൊം ചേര്‍ന്നു. 99 അംഗങ്ങള്‍ എതിര്‍ത്ത് വോട്ട് ചെയ്തു. മൂന്ന് അംഗങ്ങള്‍ വോട്ടെടുപ്പില്‍ ന...

മഹാരാഷ്ട്ര സ്പീക്കർ തിരഞ്ഞെടുപ്പ് : ബിജെപി സ്ഥാനാർഥി രാഹുൽ നർവേക്കർ വിജയിച്ചു

മഹാരാഷ്ട്ര നിയമസഭയിലെ സ്പീക്കർ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി രാഹുൽ നർവേക്കർ വിജയിച്ചു.വിമത ശിവസേന എംഎൽഎമാരടക്കം 164 പേരാണ് ബിജെപി–ഷിൻഡെ വിഭാഗത്തെ പിന്തുണച്ചത്. മഹാവികാസ് അഘാഡി സ്ഥാനാർഥിയായ ഉദ്ധവ് താക്കറെ ശിവസേനയിലെ രാജൻ സാൽവിയെയാണ് പരാജയപ്പെടുത്തിയത്. രാജൻ സാൽവിക്ക് 107 വോട്ടുകൾ ലഭിച്ചു. മഹാവികാസ് അഘാഡി സഖ്യം വോട്ടെടുപ്പ് ആവശ്യപ്പെടുകയായിരുന്...

മഹാരാഷ്ട്രയിൽ നടക്കുന്നത് ബിജെപിയുടെ ഗൂഢാലോചന , കോൺഗ്രസ്‌ അഘാഡി സർക്കാരിനൊപ്പം തന്നെ : വ്യക്തമാക്കി നേതാക്കൾ

മഹാരാഷ്ട്രയിൽ നടക്കുന്നത് രാഷ്ട്രപതി തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള പദ്ധതികളെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ. സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ബിജെപിയും കേന്ദ്രസർക്കാരുമാണ് പദ്ധതിയിടുന്നതെന്നും സംസ്ഥാനത്ത് അവരുടെ സർക്കാർ രൂപീകരിക്കുകയാണ് ലക്ഷ്യമെന്നും ഖാർഗെ ആരോപിച്ചു. പണവും അധികാരവും ഉപയോഗിച്ച് മഹാരാഷ്ട്ര സർക്കാരിനെ അട...

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ശിവസേന വിമതർക്ക് വഴങ്ങി, അഘാഡി സഖ്യം വിടാൻ തയ്യാർ… മടങ്ങി വരണം

മഹാരാഷ്ട്രയിൽ ഇടഞ്ഞുനിൽക്കുന്ന വിമത നേതാവ് ഏക്നാഥ് ഷിൻഡെയെയും വിമത എംഎൽഎമാരെയും ശിവസേന ചർച്ചയ്ക്ക്‌ വിളിച്ചു. മഹാവികാസ് അഘാഡി സഖ്യം ഉപേക്ഷിക്കുന്നതുൾപ്പെടെ ചർച്ച ചെയ്യാമെന്നും 24 മണിക്കൂറിനകം മുംബൈയിൽ തിരിച്ചെത്തണമെന്നും സഞ്ജയ് റാവുത്ത് നേതാക്കളോട് ആവശ്യപ്പെട്ടു. വിമതരുമായി നേരിട്ടു ചർച്ച നടത്താൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ തയാറാണെന്നും സഞ്ജയ് ...

ശിവസേനാ വിമത നേതാവ് ഷിൻഡെയെ മുഖ്യമന്ത്രിയാക്കാമെന്ന് ശരദ് പവാർ

മഹാരാഷ്ട്രയിൽ ഭരണപ്രതിസന്ധി തുടരുന്നതിനിടെ എൻസിപി അധ്യക്ഷൻ ശരദ് പവാർ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ കാണാനെത്തി. മഹാരാഷ്ട്രയിൽ സഖ്യകക്ഷി സർക്കാരിനെ എങ്ങനെയും സംരക്ഷിക്കണമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയോട് ശരദ് പവാർ ആവശ്യപ്പെട്ടു. ഷിൻഡെയെ മുഖ്യമന്ത്രിയാക്കുന്നതും പരിഗണിക്കാമെന്നും ആവശ്യമെങ്കിൽ മന്ത്രിസഭ പുനഃസംഘടിപ്പിക്കാമെന്നും അദ്ദേഹം അറിയ...

വിമത ക്യാമ്പിൽ നിന്ന് രണ്ട് എംഎൽഎമാർ തിരികെയെത്തി : തങ്ങളെ തട്ടിക്കൊണ്ട് പോയതാണെന്ന് ഇരുവരും…

മഹാരാഷ്ട്രയിൽ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ വിമത ക്യാമ്പിൽ നിന്ന് രണ്ട് ശിവസേന എംഎൽഎമാർ മടങ്ങിയെത്തി.നിതിൻ ദേശ്മുഖ്,കൈലാസ് പാട്ടീൽ എന്നീ എംഎൽഎമാരാണ് തിരികെയെത്തിയത്. തങ്ങളെ തട്ടിക്കൊണ്ടുപോയതാണ് എന്നാണ് ഇരുവരുടെയും ആരോപണം. 'രാത്രി 12 മണിയോടെയാണ് ഞാൻ ഹോട്ടലിന് പുറത്തുകടക്കുന്നത്. വെളുപ്പിന് മൂന്നു മണിവരെ ഞാൻ റോഡിൽ നിന്നു. എനിക്ക് ഒര...

രാജി സന്നദ്ധത അറിയിച്ച് ഉദ്ധവ് താക്കറെ

മഹാരാഷ്ട്രയിൽ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾ തുടരുന്നതിനിടെ രാജി സന്നദ്ധത അറിയിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ.വിമത എംഎൽഎമാർ നേരിട്ടു വന്ന് ആവശ്യപ്പെട്ടാൽ മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാൻ തയാറാണെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. ‘വിട്ടു പോയിരിക്കുന്ന എംഎൽഎമാർ നേരിട്ടെത്തി, ഞാൻ മുഖ്യമന്ത്രിയായി തുടരരുത് എന്നു പറഞ്ഞാൽ രാജിക്ക് തയാറാണ്. അങ്ങന...

മഹാരാഷ്ട്രയിൽ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നു:
ഉദ്ധവ് താക്കറെയുടെ വസതിയിൽ വൈകിട്ട് 5ന് യോഗം

മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള അഘാഡി സർക്കാരിൽ അനിശ്ചിതത്വം തുടരുന്നു. സർക്കാർ പിരിച്ചുവിടുമെന്ന് റിപ്പോർട്ടുണ്ടെങ്കിലും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ ഇത് സംബന്ധിച്ച് തീരുമാനമായില്ലെന്നാണ് വിവരം. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വസതിയിൽ വൈകിട്ട് 5-ന് ശിവസേനയുടെ എല്ലാ എംഎൽഎമാരുടെയും നിർണായക യോഗം പാർ...

മഹാരാഷ്ട്രയിൽ ഭരണം പ്രതിസന്ധിയിൽ…

മഹാരാഷ്ട്രയിൽ മഹാ വികാസ് അഖാഡി സഖ്യ ഭരണം പ്രതിസന്ധിയിൽ. മന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ 20 ശിവസേന എംഎൽഎമാർ ഗുജറാത്തിലേക്ക് കടന്നതോടെയാണ് മഹാരാഷ്ട്രയിലെ കൂട്ടുകക്ഷി സർക്കാർ പ്രതിസന്ധിയിലായത്. ഇന്നലെ മഹാരാഷ്ട്ര നിയമസഭാ കൗൺസിലിലെ 10 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിനു പിന്നാലെയാണ് മന്ത്രി ഷിൻഡെയെയും എംഎൽഎമാരെയും കാണാതായത്. ഷിൻഡെ ഗുജറാത്...

എൻസിപി നേതാക്കളായ അനിൽ ദേശ്മുഖിനും നവാബ് മാലിക്കിനും രാജ്യസഭാ വോട്ട് ചെയ്യാനാവില്ല

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജയിലിൽ കഴിയുന്ന മഹാരാഷ്ട്ര എൻസിപി നേതാക്കളായ അനിൽ ദേശ്മുഖിന്റെയും നവാബ് മാലിക്കിന്റെയും, രാജ്യസഭാ വോട്ട് ചെയ്യാൻ അനുവദിക്കണമെന്ന ഹർജി കോടതി തള്ളി. വെള്ളിയാഴ്ച നടക്കാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ഒരു ദിവസത്തെ ജാമ്യം ആവശ്യപ്പെട്ടാണ് ഇരുവരും കോടതിയെ സമീപിച്ചത്. എന്നാൽ ആവശ്യം മുംബൈയിലെ പ്രത്യേക ക...