Categories
kerala

ഫറോക്ക്പാലത്തിൽ നിന്നു സെൽഫി എടുക്കുന്നതിനിടെ ട്രെയിൻ തട്ടി പുഴയിൽ വീണു പെൺകുട്ടി മരിച്ചു

ഫറോക്ക് റെയിൽവേ പാലത്തിൽനിന്നു സെൽഫി എടുക്കുന്നതിനിടെ കോയമ്പത്തൂർ – മംഗളൂരു പാസഞ്ചർ ട്രെയിൻ തട്ടി പുഴയിൽ വീണു വിദ്യാർഥിനി മരിച്ചു. കരുവൻതിരുത്തി സ്വദേശിനി നഫാത്ത് ഫത്താഹ് (16) ആണു മരിച്ചത്. ഒപ്പമുണ്ടായ സുഹൃത്ത് പെരിങ്ങാവ് പട്ടായത്തിൽ മുഹമ്മദ്‌ ഇഷാമിനെ (16) പരുക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് ഉച്ചയ്ക്ക് ആണ് സംഭവം.
ട്രെയിൻ തട്ടിയതിനു പിന്നാലെ പെൺകുട്ടി പുഴയിലേക്കും ഇഷാം പാളത്തിലേക്കും വീണു. മുഹമ്മദ്‌ ഇഷാമിന്
കാലിനും കൈക്കുമാണ് പരിക്ക്.

Spread the love
English Summary: student dies while taking selfie from railway bridge

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick